National

ആംആദ്മിക്ക് 100 കോടി കോഴയായി കിട്ടി; കെജ്രിവാളിന് ഗൂഢാലോചനയിൽ പങ്കെന്നും സിബിഐ

[ad_1]

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യു പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കെജ്രിവാൾ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. അഴിമതിയിലൂടെ 100 കോടി രൂപയുടെ കോഴപ്പണം ആംആദ്മി പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു

കോഴയായി ലഭിച്ച 100 കോടി രൂപയിൽ 44.45 കോടി 2021-22 കാലഘട്ടത്തിൽ ഹവാല ഇടപാടിലൂടെ ഗോവയിലേക്ക് മാറ്റിയെന്നും സിബിഐ പറയുന്നു. കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 

അതേസമയം കേസിൽ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഓഗസ്റ്റ് 5ലേക്കാണ് ഹർജി പരിഗണിക്കാൻ മാറ്റിയത്. ഹർജിയിൽ മറുപടി നൽകാൻ ഇഡിക്ക് കോടതി സമയം നൽകി
 



[ad_2]

Related Articles

Back to top button