ആന്ധ്രയിൽ 8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; പ്രതികൾ 12ഉം, 13ഉം വയസ്സുള്ള കുട്ടികൾ
[ad_1]
ആന്ധ്രപ്രദേശിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കൊലപ്പെടുത്തി. മൂന്നാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. 12 വയസ്സുള്ള രണ്ട് കുട്ടികളും 13 വയസ്സുള്ള മറ്റൊരു കുട്ടിയും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് മൃതദേഹം കനാലിൽ തള്ളിയത്. നന്ത്യാൽ ജില്ലയിലാണ് സംഭവം.
ആറും ഏഴും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പ്രതികൾ. കുട്ടികളെല്ലാവരും ഒരേ സ്‌കൂളിൽ തന്നെയാണ് പഠിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇത് പുറംലോകമറിഞ്ഞത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പാർക്കിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്ന് പിതാവ് പോലീസിൽ മൊഴി നൽകിയിരുന്നു.
പ്രദേശവാസികളെ ചോദ്യം ചെയ്തുവെങ്കിലും പോലീസിന് കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പോലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനക്കൊടുവിൽ നായ പ്രതികളിൽ ഒരാളുടെ വീട്ടിലേക്ക് പോയി. തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
[ad_2]