Kerala

ആരോഗ്യമന്ത്രി വീണ ജോർജ് മലപ്പുറത്തേക്ക്; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും

[ad_1]

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തിമ ഫലത്തിനായി ആരോഗ്യ വകുപ്പ് കാത്തിരിക്കുകയാണ്. നിപ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ ഇന്ന് രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്

നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ് ഒ പി അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജ് മലപ്പുറത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വീണ ജോർജ് മലപ്പുറത്തേക്ക് പുറപ്പെട്ടു

വൈകുന്നേരം നാല് മണിക്ക് മലപ്പുറത്ത് യോഗം ചേരും. അപ്പോഴേക്കും പൂനെയിൽ നിന്നുള്ള പരിശോധന ഫലം എത്തിയേക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്.
 



[ad_2]

Related Articles

Back to top button