Kerala

ആരോഗ്യവകുപ്പ് പനി പിടിച്ചു കിടക്കുകയാണെന്ന് പ്രതിപക്ഷം; എല്ലാം നിയന്ത്രണവിധേയമെന്ന് മന്ത്രി

[ad_1]

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്ന് ടിവി ഇബ്രാഹിം കുറ്റപ്പെടുത്തി. കേരളത്തിന്റെ ആരോഗ്യവകുപ്പ് പനി പിടിച്ച് പുതച്ച് കിടക്കുകയാണെന്നും ടിവി ഇബ്രാഹിം പറഞ്ഞു

ആരോഗ്യവകുപ്പ് പനി പിടിച്ച് കിടക്കുകയായിരുന്നുവെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി. 2013, 2017ലാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടിയത്. എന്നാൽ അത്  കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു

എലിപ്പനി കൂടാനുള്ള സാഹചര്യം ഉണ്ടായിരുന്നു.പക്ഷേ ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാണ്. വള്ളിക്കുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ടിവി ഇബ്രാഹിമിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
 



[ad_2]

Related Articles

Back to top button
error: Content is protected !!