Kerala
ആലുവ മാർക്കറ്റിൽ കത്തിക്കുത്തിൽ ഒരാൾക്ക് പരുക്കേറ്റു; പ്രതി പിടിയിൽ

ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരുക്കേറ്റു. വെളിയത്തുനാട് സ്വദേശി സാജനാണ് കുത്തേറ്റത്. പരുക്കേറ്റ സാജനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര സ്വദേശി അഷ്‌റഫ് എന്നയാളാണ് സാജനെ ആക്രമിച്ചത്. അഷ്‌റഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരം മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിയാണ് സാജനെന്ന് നാട്ടുകാർ പറയുന്നു. സാജൻ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.