National

ഉത്തർപ്രദേശിൽ കുടിവെള്ള ടാങ്ക് തകർന്നുവീണ് രണ്ട് പേർ മരിച്ചു; 13 പേർക്ക് പരുക്ക്

[ad_1]

ഉത്തർപ്രദേശിലെ മഥുരയിൽ കുടിവെള്ള സംഭരണി തകർന്ന് രണ്ട് പേർ മരിച്ചു. അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മഥുരയിലെ കൃഷ്ണവിഹാർ കോളനിയിലെ സുന്ദരി(65), സരിത(27) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം

2021ൽ നിർമിച്ച ടാങ്കാണ് തകർന്നുവീണത്. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. ഗംഗാജൽ കുടിവെള്ള പദ്ധതിക്ക് കീഴിൽ ആറ് കോടി രൂപ ചെലവിൽ നിർമിച്ച ടാങ്കാണ് തകർന്നുവീണത്

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജലസംഭരണി നിർമിച്ച കരാറുകാരനെതിരെ കേസെടുക്കാനും നിർദേശം നൽകി. ബിജെപി സർക്കാരിന്റെ അഴിമതിയാണ് വ്യക്തമായതെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.
 



[ad_2]

Related Articles

Back to top button
error: Content is protected !!