Kerala
എറണാകുളം കുറുമശ്ശേരിയിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി

എറണാകുളം കുറുമശ്ശേരിയിൽ ജപ്തി ഭീഷണി നേരിടുന്ന ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ. കുറുമശ്ശേരി സ്വദേശി മധു മോഹനൻ (46) ആണ് മരിച്ചത്. ഇന്നലെ കേരള ബാങ്ക് അധികൃതർ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ചിരുന്നു.
37 ലക്ഷം രൂപയുടെ ലോൺ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ജപ്തി ഭീഷണിയെ തുടർന്നാണ് മധു ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു.
ഡ്രൈവിംഗ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.