ഒരു വീട്ടിൽ നിന്ന് മാത്രം 4 മൃതദേഹങ്ങൾ ലഭിച്ചു; വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് നാട്ടുകാർ
[ad_1]
വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ചൂരൽമലയിലെ പ്രദേശവാസികൾ. സംഭവം നടന്ന സമയത്ത് ഒന്നും കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു. സമീപത്തെ പറമ്പിലൂടെ കയറിയാണ് വന്നത്. എല്ലായിടത്തും വലിയ വെള്ളമായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഉരുൾപൊട്ടിയത്.
വീടുകളിൽ ആളുകളുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഒരു വീട്ടിൽ നിന്ന് നാല് മൃതദേഹങ്ങൾ ലഭിച്ചു. ഇനിയും ബാക്കിയുള്ള വീടുകളിൽ ഇതുപോലെ ആളുകളുണ്ടാകും. പുഴ ഗതിമാറി ഒഴുകിയത് എല്ലാം തകർത്തുവെന്നും പ്രദേശവാസികൾ പറഞ്ഞു
അതേസമയം സൈന്യം ദുരന്തമേഖലയിലെത്തി. ഒറ്റപ്പെട്ട് പോയ മുണ്ടക്കൈ മേഖലയിലേക്കുള്ള താത്കാലിക പാലത്തിന്റെ നിർമാണം സൈന്യം ആരംഭിച്ചു. സൈന്യമെത്തിയതോടെ രക്ഷാപ്രവർത്തനത്തിന് പുതിയ ഊർജം കൈവന്നതായി പ്രദേശത്തുള്ളവർ പറയുന്നു. താത്കാലിക പാലം നിർമിക്കുന്നതോടെ ദുരന്തമേഖലയിലേക്ക് കൂടുതൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനും ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടാനും സാധിക്കും.
[ad_2]