ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ; അവരെ പിന്നെന്തിനാണ് വെറുതെ വിട്ടതെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമൽ കുമാറിനെയും കുറ്റക്കാരായി കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പറഞ്ഞു. ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നൽകണമെന്നും അമ്മ പ്രതികരിച്ചു
പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂർണമായും നീതി കിട്ടിയില്ല. അമ്മയെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും ഇവരെ എന്തിനാണ് വെറുതെ വിട്ടതെന്നും പ്രിയ ചോദിച്ചു.
പ്രതീക്ഷിച്ച വിധിയാണ്. എന്നാൽ അമ്മയെ വെറുതെ വിട്ടതിൽ തൃപ്തിയില്ല. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി. നാളത്തെ വിധി വന്നതിന് സേഷം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.