Kerala

കണ്ണൂർ ഇരിട്ടിയിൽ ജനവാസ കേന്ദ്രത്തിൽ പുലി പന്നിക്കെണിയിൽ കുടുങ്ങി; മയക്കുവെടി വെക്കും

കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് ജനവാസകേന്ദ്രത്തിൽ പുലി പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലി കെണിയിൽ വീണത്. പോലീസും വനംവകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം

വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു. കലക്ടറുടെ ഉത്തരവ് ലഭിച്ചതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റുകയാണ്. നേരത്തെ ഈ പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു

മേഖലയിൽ നിരവധി വളർത്തുമൃഗങ്ങളും കൊല്ലപ്പെട്ടിരുന്നു. എന്നാൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല.

Related Articles

Back to top button
error: Content is protected !!