National
കമൽഹാസൻ രാജ്യസഭയിലേക്കെന്ന് സൂചന; ഡിഎംകെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
![](https://metrojournalonline.com/wp-content/uploads/2025/02/kamal-hasan-780x470.avif)
മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ രാജ്യസഭയിലേക്കെന്ന് സൂചന. ജൂലൈയിൽ ഒഴിവ് വരുന്ന ആറ് രാജ്യസഭാ സീറ്റുകളിൽ ഒന്ന് ഡിഎംകെ മക്കൾനീതി മയ്യത്തിന് നൽകിയേക്കും. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരം മന്ത്രി ശേഖർ ബാബു കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കൊപ്പം നിൽക്കുമെന്ന നിലപാടാണ് കമൽഹാസൻ സ്വീകരിച്ചത്. അന്ന് കോൺഗ്രസിന്റെ ഏതേലും സീറ്റിൽ കമൽഹാസൻ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു
എന്നാൽ ലോക്‌സഭയിലേക്ക് മത്സരിക്കാൻ കമൽഹാസൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നാലെയാണ് ജൂലൈയിൽ രാജ്യസഭയിലേക്ക് എത്താൻ ഒരുങ്ങുന്നത്.