Kerala

കളമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരുക്ക്

[ad_1]

കളമശ്ശേരിയിൽ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. എച്ച്എംടി ജംഗ്ഷൻ – മെഡിക്കൽ കോളേജ് റോഡിൽ എച്ച്എംടി കമ്പനിക്ക് സമീപത്തെ വളവിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടമുണ്ടായത്.

മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വന്ന ബസ്സും കളമശ്ശേരി ഭാഗത്ത് നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ബസ് ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലോറി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
 



[ad_2]

Related Articles

Back to top button