Kerala
കായംകുളത്തെ ഡിെൈവഫ്‌ഐ നേതാവ് ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് യുവതിയുടെ പരാതി
[ad_1]
കായംകുളം ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെ ലൈംഗിക പീഡനത്തിന് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവെ പ്രേംജിത്ത് ലൈംഗിക ചൂഷണം നടത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു. ഇതേ തുടർന്ന് ജോലി ഉപേക്ഷിച്ചു. കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ടു. കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി
അതേസമയം പോലീസ് കേസ് അട്ടിമറിക്കുകയാണെന്നും യുവതി പറഞ്ഞു. കൊടുത്ത മൊഴിയല്ല പോലീസ് രേഖപ്പെടുത്തിയതെന്നും യുവതി പറയുന്നു.
[ad_2]