Kerala

കാലാവസ്ഥാ മുന്നറിയിപ്പിൽ വീണ്ടും മാറ്റം: കണ്ണൂരും കോഴിക്കോടും റെഡ് അലർട്ട്

[ad_1]

സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ഇന്ന് രണ്ടാം തവണയാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം വരുത്തുന്നത്. നേരത്തെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ കൂടുതൽ ശക്തമായതോടെയാണ് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
 



[ad_2]

Related Articles

Back to top button