കുടുംബ കോടതിക്ക് സമീപത്ത് വെച്ച് ഭാര്യയെ ഓട്ടോ ഇടിച്ചുവീഴ്ത്തി; ഭാര്യ മാതാവിനെ വെട്ടി, യുവാവ് പിടിയിൽ

[ad_1]
മലപ്പുറം സിവിൽ സ്റ്റേഷനിലെ കുടുംബ കോടതി പരിസരത്ത് ഭാര്യയെ ഓട്ടോറിക്ഷ ഇടിപ്പിച്ചശേഷം ഭാര്യാ മാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. നിലമ്പൂർ പോരൂർ ചാത്തങ്ങോട്ട്പുറം കിഴക്കേക്കര കെ സി ബൈജുമോനെയാണ് അഭിഭാഷകർ ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കാവനൂർ ചെരങ്ങക്കുണ്ടിൽ കീരന്റെ ഭാര്യ ശാന്ത (50)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒപ്പം ഉണ്ടായിരുന്ന മകൾ ടി ദിൽഷക്കും പരിക്കേറ്റിട്ടുണ്ട്. ദിൽഷയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കുടുംബ കോടതിയിൽ എത്തിയ ഇവർ മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത് . ദിൽഷയെ ആദ്യം ഓട്ടോറിക്ഷ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ശാന്തയെ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു.
തുടർന്ന് ശാന്തയുടെ മുടി മുറിച്ചുകളഞ്ഞു. വെട്ടേറ്റ ശാന്ത കോടതിയിലേക്ക് ഓടിക്കയറി. പിന്നാലെ വന്ന ബൈജു അഭിഭാഷകർക്കുനേരെയും കത്തിവീശി. വെട്ടുകത്തിക്കുപുറമേ ഇയാളുടെ അരയിൽ കഠാര കത്തിയുമുണ്ടായിരുന്നു.
[ad_2]