Kerala
കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി കമ്പി വടി കൊണ്ട് മർദിച്ച് കൊല്ലാൻ ശ്രമം
[ad_1]
കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചും കമ്പി വടി കൊണ്ട് അടിച്ചും കൊലപ്പെടുത്താൻശ്രമം. കുന്നംകുളം വൈശേരി സ്വദേശി ജിനീഷാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്
നിലത്തുവീണ ജിനീഷിനെ കമ്പി വടി കൊണ്ടും ആക്രമിച്ചു. കഴിഞ്ഞ മാസം 20ന് ചിറളയം ക്ഷേത്രത്തിലെ ഉത്സവത്തിന് ജിനീഷ് ഒരു സംഘത്തെ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇന്ന് നടന്ന ആക്രമണമെന്നാണ് പോലീസ് പറയുന്നത്.
[ad_2]