" "
Kerala

കേരളത്തിന്റെ കണ്ണീരായി വയനാട്: മരണസംഖ്യ ഉയരുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

[ad_1]

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. 15 മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുത്തു. ചാലിയാർ പുഴയിൽ നിന്നടക്കം മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വാർത്ത ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാണെന്ന് വ്യക്തമാക്കുന്നതാണ്. രണ്ട് തവണയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിക്ക് ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് നാല് മണിയോടെ അടുത്ത ഉരുൾപൊട്ടലുണ്ടായത്

ചൂരൽമല പാലം അടക്കം ഒലിച്ചുപോയി. നിരവധി വീടുകൾ തകർന്നു. നൂറുകണക്കിനാളുകളെ കാണാതായി. നൂറുകണക്കിനാളുകൾ കൂടുങ്ങിപ്പോയി. വീടുകളിലൊക്കെ വൻ പാറക്കഷ്ണങ്ങൾ അടക്കം വന്നുവീണ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാകാതെ പലരും കുടുങ്ങിക്കിടക്കുകയാണ്. പ്രദേശങ്ങൾ ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ എൻഡിആർഎഫിന്റെ സംഘത്തിന് ഇവിടേക്ക് എത്താനും സാധിച്ചിട്ടില്ല

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചു. മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, ഒആർ കേളു എന്നിവരാണ് വയനാട്ടിലേക്ക് തിരിച്ചത്. ചാലിയാർ പുഴയിൽ നിന്നും തീരത്ത് നിന്നുമായി ഇതുവരെ പത്തോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരു കുട്ടിയുടെ അടക്കം  മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെത്തിയത്

വയനാട് ഇതുവരെ കാണാത്ത അത്രയവും വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവർത്തനത്തിനായി സൈന്യവും ഇറങ്ങുമെന്നാണ് വിവരം
 



[ad_2]

Related Articles

Back to top button
"
"