Kerala
കോട്ടയത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്: 2 പേരുടെ നില ഗുരുതരം
[ad_1]
കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗഷനിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 40 ഓളം പേർക്ക് പരുക്ക്. ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തിൽപെട്ടത്. ഇന്നലെ രാത്രി 7.15 ഓടെയാണ് അപകടമുണ്ടായത്. വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയ കേന്ദ്രത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു
[ad_2]