Kerala
കോഴിക്കോട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ; ശ്രീനിജ് സ്ഥിരം പ്രശ്നക്കാരൻ
കോഴിക്കോട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജാണ് അറസ്റ്റിലായത്. രണ്ട് വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി
വിദ്യാർഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിക്രമത്തിന് ഇരയായ വിദ്യാർഥികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സ്കൂളിലെത്തിയപ്പോൾ അധ്യാപകൻ രക്ഷിതാക്കളെ മർദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
സ്കൂൾ വിദ്യാർഥിയെ മർദിച്ചതിനും ടീച്ചർമാരെ അസഭ്യം പറഞ്ഞതിനും വധഭീഷണി മുഴക്കിയതിനും ഇയാൾക്കെതിരെ ആറോളം കേസുകൾ നിലവിലുണ്ട്.