World
ഗാസയിലെ യുഎൻ സ്‌കൂളുകളിലേക്ക് ഇസ്രായേൽ ആക്രമണം; കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഗാസയിൽ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകൾക്ക് നേരെയാണ് ബോംബ് ആക്രമണം നടന്നത്. ഇവിടെ താമസിച്ചിരുന്ന പലസ്തീൻ അഭയാർഥികളാണ് കൊല്ലപ്പെട്ടത്.
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്‌കൂളുകൾ പൂർണമായും തകർന്നു. അതേസമയം ഹമാസിന്റെ കമാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രായേലിന്റെ വാദം
ഒരു മാസത്തിനിടെ മാത്രം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 11 സ്‌കൂളുകളാണ് തകർന്നത്. ജൂലൈ 6 മുതൽ ഇതുവരെ 150 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.