ചൂരൽമല പാലവും ഒലിച്ചുപോയി: ഹെലികോപ്റ്ററുകൾ മുണ്ടക്കൈയിലേക്ക്; മന്ത്രിതല സംഘവും തിരിച്ചു
[ad_1]
വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ. രണ്ട് തവണയായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ചൂരൽമല നഗരത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും വെള്ളത്തിനടിയിലായി.
മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരൽമല പാലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഇതേ തുടർന്ന് ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനും സ്ാധിക്കുന്നില്ല. പോലീസും നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ഒരു മണിക്ക് ആദ്യ ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ വീണ്ടും വലിയ രീതിൽ മലവെള്ളപ്പാച്ചിലുണ്ടായി. രക്ഷാപ്രവർത്തകർ അടക്കം ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
രക്ഷാപ്രവർത്തനത്തിനായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ രണ്ട് സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും അപകടസ്ഥലത്തേക്ക് എത്തുന്നുണ്ട്. ഒറ്റപ്പെട്ട് പോയ ആളുകളെ എയർ ലിഫ്റ്റ് ചെയ്യുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്
വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മുണ്ടക്കൈ ഉരുൾപൊട്ടൽ മാറിയേക്കുമെന്നാണ് ആശങ്ക. 400ലധികം കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. മന്ത്രിമാരായ കെ രാജൻ, ഒആർ കേളു അടക്കമുള്ളവർ വയനാട്ടിലേക്ക് തിരിച്ചു.
[ad_2]