Kerala

ചെളിയിൽ പൂണ്ടുകിടന്നത് മണിക്കൂറുകളോളം നേരം; ഒടുവിൽ യുവാവിനെ രക്ഷപ്പെടുത്തി

[ad_1]

വയനാട് മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മണിക്കൂറുകളോളം നേരം ചെളിയിൽ പൂണ്ടുകിടന്നയാളെ രക്ഷപ്പെടുത്തി. സഹായത്തിനായി ഇയാൾ നിലവിളിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. അതിസാഹസികമായാണ് ഫയർ ആൻഡ് റസ്‌ക്യു ടീം ഇദ്ദേഹത്തിന് അരികിൽ എത്തുകയും ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തുകയും ചെയ്തത്. 

അരയ്ക്ക് താഴോട്ട് ചെളിയിൽ പൂണ്ടുകിടക്കുകയായിരുന്നു യുവാവ്. ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയ ശേഷം വൈദ്യസഹായം നൽകി സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ചൂരൽമല പാലം തകർന്നതോടെ മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലായിരുന്നു. ജീവൻ പോലും പണയം വെച്ചാണ് രക്ഷാപ്രവർത്തകർ ദുരന്തമേഖലയിലേക്ക് എത്തിയത്.

അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. സംസ്ഥാനം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ദുരന്തമായി വയനാട് മാറുമോയെന്ന ആശങ്കയിലാണ് കേരളം. കണ്ടെടുത്ത മൃതദേഹങ്ങളിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌
 



[ad_2]

Related Articles

Back to top button