ഞാൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി, വാലാട്ടുന്ന പട്ടിയല്ല: സുധാകരന് മറുപടിയുമായി എകെ ബാലൻ

താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിമർശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കൽ ജ്യോതി ബസുവിനെതിരെ സ്റ്റീഫൻ നടത്തിയതാണ്. അപ്പോൾ താൻ കുരയ്ക്കുന്ന പട്ടിയാണെന്നും തന്നെ പോലെ വാലാട്ടുന്ന പട്ടി അല്ലെന്നുമായിരുന്നു ജ്യോതി ബസുവിന്റെ മറുപടി. അക്കാര്യം താൻ ഓർമിപ്പിക്കുകയാണെന്നും ബാലൻ പറഞ്ഞു
കെപിസിസി അധ്യക്ഷന്റെ തല പൊട്ടാൻ വേണ്ടി കൂടോത്രം നടത്തിയ കോൺഗ്രസുകാർ ഇപ്പോഴും ജീവിച്ചിരിപ്പില്ലേ. അതിന് ഇത്ര ശക്തിയുണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. അന്നത്തെ രംഗം കണ്ട ആൾക്കാർ ജീവിച്ചിരിപ്പുണ്ട്. അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല. സുധാകരൻ സ്വകാര്യമായി ചോദിച്ചാൽ പറഞ്ഞു തരാം
പാലക്കാട് മുൻസിപ്പാലിറ്റിയെ നശിപ്പിച്ചത് കോൺഗ്രസും ബിജെപിയും ചേർന്നാണ്. പരസ്പരം ആലോചിച്ച് നടത്തുന്ന ഗൂഢാലോചനയാണിത്. ബിജെപിയുടെ പന്ത്രണ്ടായിരം വോട്ട് വാങ്ങിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയതെന്നും എകെ ബാലൻ പറഞ്ഞു.