ഡാമുകൾ ഓരോന്നായി തുറന്നു; പലയിടത്തും പ്രളയസമാനമായ സാഹചര്യം
[ad_1]
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്കാണ് സാധ്യത. മഴ കനത്തതോടെ നിരവധി ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്.
മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, നെയ്യാർ, കല്ലട, മണിയാർ, മലങ്കര, ഭൂതത്താൻകെട്ട്, വാഴാനി, പീച്ചി, തിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, മലമ്പുഴ, മംഗലം, മൂലത്തറ, കാരപ്പുഴ, പഴശ്ശി ഡാമുകളാണ് തുറന്നത്. വാഴാനി, പീച്ചി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ ബാണാസുര ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ചാലിയാർ പുഴയിലെ കാഞ്ഞിരപ്പുഴ, ചക്കാലക്കുത്ത്, പെരുവമ്പാടം ഭാഗത്ത് പ്രളയമാപിനികൾ അപകടനിലക്ക് മുകളിൽ എത്തിയതായി മുന്നറിയിപ്പുണ്ട്. ഭാരതപ്പുഴ പുലാമന്തോളിന് സമീപം തൂതപ്പുഴയിലും പ്രളയമാപിനികൾ അപകടനിലക്ക് മുകളിലേക്ക് നീങ്ങുകയാണ്
പട്ടാമ്പി പാലത്തിലൂടെ ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. മംഗലം ഡാം മേഖല ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ തോടുകളും പുഴകളും കര കവിഞ്ഞൊഴുകുകയാണ്.
[ad_2]