Kerala

ഡിജിപി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പിലേക്ക്; പരാതിക്കാരന് മുഴുവൻ തുകയും നൽകും

[ad_1]

ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പിലേക്ക്. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ചു നൽകും. സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതി ഇടപെടലുണ്ടാകുന്നതും അസാധാരണമായ സംഭവമാണ്

ഭൂമി ജപ്തി ചെയ്യാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. നൽകിയ തുക മുഴുവൻ തിരികെ നൽകിയാൽ ജപ്തി നടപടി ഒഴിവാക്കും. ഡിജിപിയുടെയും ഭാര്യയുടെയും പേരിലുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപക്ക് വാങ്ങാൻ പരാതിക്കാരനായ ആർ ഉമർ ഷെരീഫ് കരാറിലേർപ്പെട്ടിരുന്നു. 30 ലക്ഷം രൂപ അഡ്വാൻസായി നൽകി

ബാധ്യതകളില്ലെന്ന് പറഞ്ഞാണ് ഉമറിൽ നിന്ന് പണം വാങ്ങിയത്. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോൾ പ്രമാണം കാണണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിൽ ബാങ്കിൽ 26 ലക്ഷത്തിന് പണയപ്പെടുത്തിയെന്ന് മനസ്സിലായി. തുടർന്ന് 30 ലക്ഷം മടക്കി വേണമെന്ന് ആവശ്യപ്പെട്ട് ഉമർ വക്കീൽ നോട്ടീസ് അയച്ചെങ്കിലും വസ്തു നൽകാമെന്നായിരുന്നു മറുപടി. ഇതിനിടെ ഭൂമി മറിച്ച് വിൽക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഉമർ കോടതിയെ സമീപിച്ചത്.
 



[ad_2]

Related Articles

Back to top button
error: Content is protected !!