Kerala

ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു

[ad_1]

 ഭൂമി വിൽപ്പന വിവാദത്തിൽ ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിനെതിരെ അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്. പരാതിക്കാരനായ ഉമർ ഷരീഫിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രേഖകൾ ശേഖരിച്ചു. വിൽപ്പന കരാർ ലംഘിച്ചെന്ന പരാതിയിൽ ഷെയ്ക് ദർവേസ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണം.

വായ്പാ ബാധ്യതയുള്ള ഭൂമി വിൽക്കുന്നതിനായി കരാർ ഉണ്ടാക്കിയെന്നാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയുടെ പരാതി. അഡ്വാൻസായി വാങ്ങിയ 30 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. പണം പരാതിക്കാരന് തിരികെ കൊടുക്കുമ്പോൾ ജപ്തി ഒഴിവാകുമെന്നാണ് കോടതി വ്യവസ്ഥ.
 



[ad_2]

Related Articles

Back to top button
error: Content is protected !!