Kerala

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ 58 കാരന് പരിക്ക്

[ad_1]

തിരുവനന്തപുരം: വിതുര ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് കരടികളുടെ ആക്രമണത്തിൽ പരിക്കേറ്റത്‌. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇയാളെ രണ്ട് കരടികൾ ആക്രമിച്ചത്. പുലർച്ചെ വീടിന് മുറ്റത്ത് ഇറങ്ങിയപ്പോൾ രണ്ട് കരടികൾ ചേർന്ന് ലാലയെ ആക്രമിക്കുകയായിരുന്നു. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലും കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.

നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടികൾ അവിടെ നിന്നു പോയിരുന്നു. പരിക്കേറ്റ ലാലയെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോണക്കാട് എസ്റ്റേറ്റിൽ മാങ്ങയും ചക്കയും സുലഭമാണ്. അതിനാലാണ് ജനവാസമേഖലയിലേക്ക് കരടി എത്തുന്നത്. ജനവാസമേഖലയിൽ കരടി എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്



[ad_2]

Related Articles

Back to top button
error: Content is protected !!