Kerala
തിരുവനന്തപുരത്ത് മകൻ മദ്യലഹരിയിൽ അമ്മയെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം തേക്കടയിൽ മകൻ മദ്യലഹരിയിൽ അമ്മയെ ചവിട്ടിക്കൊന്നു. ഓമയാണ്(75) കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മണികണ്ഠന്റെ ആക്രമണത്തിൽ ഓമനയുടെ ശരീരത്തിൽ നിരവധി പൊട്ടലുകളുണ്ടായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
നാട്ടുകാർ ഓമനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും മണികണ്ഠൻ അമ്മയെ ആക്രമിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.