Kerala

തൃശ്ശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ നിർദേശം

[ad_1]

തൃശ്ശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്

പന്നികളെ കള്ളിംഗ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. ഇന്ന് രാവിലെ ഏഴ് മണി മുതൽ കള്ളിംഗ് പ്രക്രിയ നടപ്പാക്കുകയാണ്. ഡോക്ടർമാർ, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാർ, ആർആർടി ടീം എന്നിവരാണ് സംഘത്തിലുള്ളത്

പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
 



[ad_2]

Related Articles

Back to top button
error: Content is protected !!