National

തെരച്ചിൽ പുനരാരംഭിച്ചില്ല; നാവികസേനക്ക് അനുമതി നൽകാതെ ജില്ലാ ഭരണകൂടം

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇതുവരെ പുനരാരംഭിച്ചില്ല. നാവിക സേന രാവിലെ 9 മണിയോടെ പുഴയിൽ തെരച്ചിൽ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പുഴയിലിറങ്ങാൻ നാവികസേനക്ക് ഇതുവരെ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല

മഴ നിന്നതും നദിയിലെ ഒഴുക്ക് കുറഞ്ഞതും അനുകൂല സാഹചര്യമായതോടെയാണ് ഇന്ന് മുതൽ വീണ്ടും തെരച്ചിൽ തുടരുമെന്ന് അറിയിച്ചത്. സോണാർ പരിശോധന നടത്തുമെന്നാണ് ഇപ്പോൾ ജില്ലാ ഭരണകൂടം അറിയിച്ചതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു

ഇത്തരത്തിലുള്ള അലംഭാവം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. നദിയിൽ ഒഴുക്കില്ല. ജലനിരപ്പും കുറവാണ്. ഏറ്റവും അനുകൂല സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവികസേനക്ക് അനുമതി നൽകിയിട്ടില്ല. ഈ അവസരത്തിൽ പുഴയിൽ മുങ്ങി പരിശോധന നടത്തുന്നതാണ് നല്ലതെന്നും ജിതിൻ പറഞ്ഞു.
 

Related Articles

Back to top button