Kerala

തൊടപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു

[ad_1]

തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. കൈക്കൂലി കേസിൽ പ്രതിയായതോടെ സനീഷ് ജോർജിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു. ചെയർമാനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണ് രാജി

യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എൽഡിഎഫ് പിന്തുണയിലാണ് ചെയർമാനായത്. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോർജ് പ്രതിയായത്.

കുമ്മംകല്ല് ബിടിഎം എൽപി സ്‌കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നല്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസി. സിവിൽ എൻജനീയർ സിടി അജിയും ഇടനിലക്കാരൻ റോഷനും പിടിയിലായിരുന്നു

എൻജിനീയർക്ക് പണം നൽകാൻ സ്‌കൂൾ മാനേജരോട് നിർദേശിച്ചെന്ന ആരോപണത്തിൽ സനീഷ് ജോർജിനെയും വിജിലൻസ് പ്രതി ചേർത്തു. പിന്നാലെയാണ് എൽഡിഎഫ് പിന്തുണ പിൻവലിച്ചത്.
 



[ad_2]

Related Articles

Back to top button
error: Content is protected !!