National
ദമനിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കേന്ദ്രഭരണ പ്രദേശമായ ദമനിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ദമൻ സമാജം അംഗം പന്തളം സ്വദേശി മുരളീധരൻ നായരുടെ മകൻ അശ്വിൻ മുരളിയുടെ(20) മൃതദേഹമാണ് ഞായറാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്
ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അശ്വിനെ കാണാതായത്. രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്ധരും അന്ന് തന്നെ തെരച്ചിൽ നടത്തിയെങ്കിലും ഇപ്പോഴാണ് മൃതദേഹം ലഭിച്ചത്.