Kerala

ധന്യ ഓൺലൈൻ റമ്മിക്ക് അടിമ; ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

[ad_1]

മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യ മോഹൻ തട്ടിയെടുത്ത പണം ഉപയോഗിച്ച് ധൂർത്തിനും ആഡംബരത്തിനുമെന്ന് പോലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രണ്ട് കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്‌സ് തേടിയിരുന്നുവെങ്കിലും ധന്യ ഇത് കൈമാറിയിട്ടില്ല

രണ്ട് കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയതായും പോലീസ് പറയുന്നു

വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിലെ അസി. ജനറൽ മാനേജരായിരുന്നു ധന്യ. 19.94 കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. കമ്പനിയുടെ ഡിജിറ്റൽ പേഴ്‌സൺ ലോൺ അക്കൗണ്ടിൽ നിന്നാണ് ധന്യ പണം തട്ടിയത്. 

പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ വലപ്പാട്ടെ വീട് കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു. ധന്യയും കുടുംബവും ഒളിവിലാണ്.
 



[ad_2]

Related Articles

Back to top button