ധന്യ മോഹനെ ചോദ്യം ചെയ്യുന്നു; സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി
[ad_1]
തൃശ്ശൂർ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്നും 20 കോടിയുമായി മുങ്ങിയ ധന്യ മോഹനെ പോലീസ് ചോദ്യം ചെയ്യുന്നു. ഇന്നലെ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ധന്യ മോഹൻ കീഴടങ്ങിയത്. ഇവരെ ഇന്നലെ രാത്രി തന്നെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയിരുന്നു
ഓൺലൈൻ റമ്മി കളിക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് ാേലീസ് പറയുന്നത്. ധന്യയുടെയും മറ്റ് നാല് കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് അഞ്ച് കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് കോടികൾ മാറ്റിയത്
ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഇവർ കീഴടങ്ങിയത്. തട്ടിപ്പ് പണം ഉപയോഗിച്ച് ധന്യ വാങ്ങിയ വലപ്പാട്ടെ അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിട്ടുണ്ട്. വലപ്പാട് ഇവർ സ്ഥലം വാങ്ങി വീട് വെച്ചിരുന്നു. കാർ പാർക്ക് ചെയ്യാനായി മാത്രം അഞ്ച് സെന്റ് സ്ഥലം കൂടി അടുത്ത് വാങ്ങി. ആഡംബര വാഹനമടക്കം മൂന്ന് വാഹനങ്ങളും ഇവർക്കുണ്ട്.
[ad_2]