Kerala

നാളെ വൈകിട്ട് വരെ അതിതീവ്ര മഴയ്ക്ക് സാധ്യത; താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂമുകൾ തുറന്നു

[ad_1]

സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണ് തുറന്നത്

എൻഡിആർഎഫ് സംഘങ്ങളും സജ്ജരാണ്. മലയോര മേഖലകളിലേക്ക് യാത്രാ നിരോധനം ആവശ്യമെങ്കിൽ നടപ്പാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആറ് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിക്കാനുള്ള ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്റെ അവസരമായി കണക്കാക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു

കോട്ടയം കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിന്റെ നടപന്തലിലേക്ക് 500 വർഷം പഴക്കമുള്ള കാഞ്ഞിരമരം കടപുഴകി വീണു. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് കണ്ടക്ടർ ജിഷ്ണുവിന് പരുക്കേറ്റു. മലപ്പുറം താമരക്കുഴിയിൽ ഗുഡ്‌സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഡ്രൈവർക്ക് പരുക്കേറ്റു.
 



[ad_2]

Related Articles

Back to top button