Novel

നിനക്കായ്: ഭാഗം 38

[ad_1]

രചന: നിലാവ്

ശിവാനിയുടെ ഓർമ്മകൾ അന്നത്തെ ദിവസത്തിലേക്ക് പോയി…

വനജയും മഹാദേവനും ലക്ഷ്നെ കുറിച് പറയാൻ ഗൗതമിനെ കാണാൻ പോയതും കുറച്ചു കഴിഞ്ഞു കാളിങ് ബെൽ അടിക്കുന്നത് കേട്ടിട്ടാണ് ശിവാനി ഡോർ തുറക്കുന്നത്… അച്ഛനും അമ്മയും ഇപ്പൊ പോയതല്ലേ ഉള്ളു അവരായിരിക്കില്ല.. ഇനിയിപ്പോ കണ്ണേട്ടൻ ആയിരിക്കുമോ എന്നുള്ള സന്തോഷത്തിൽ അവൾ ഓടിച്ചെന്നു ഡോർ തുറന്നപ്പോഴാണ് രജനി അപ്പച്ചിയേയും മേഘയെയും കാണുന്നത് അവരെ കണ്ടതും ശിവാനിക്ക് ചെറിയ ഭയം തോന്നി..എങ്കിലും അവളത് പുറത്തു കാട്ടിയില്ല…

അച്ഛനും അമ്മയും ഇവിടില്ല… പുറത്തു പോയിരിക്കുവാ ശിവാനി അത് പറഞ്ഞതും അവർ കേട്ടഭാവം നടിക്കാതെ അകത്തു കയറി..

അവര് ശിവാനിയെ വകവെക്കാതെ സോഫയിൽ അങ്ങനെ ഗമയിൽ ഇരുന്നുകൊണ്ട് ചോദിച്ചു… അവര് എവിടെ പോയതാ…

അറിയില്ല..ശിവാനി പറഞ്ഞൊപ്പിച്ചു..

മ്മ്.. നീ പോയി ഞങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വാ… രജനി ആഞ്ജാപിച്ചു…മേഘ അവളെ പുച്ഛത്തോടെ നോക്കി..

മ്മ്… ഇപ്പോ എടുത്തിട്ട് വരാം എന്നും പറഞ്ഞൂ ശിവാനി കിച്ചണിലേക്ക് നടന്നു…

ശിവാനി കിച്ചണിലേക്ക് പോയ തക്കത്തിനു മേഘ സ്റ്റയർ കയറി മുകളിലേക്ക് പോയി…

കുറച്ചു കഴിഞ്ഞു ശിവാനി രണ്ടു ഗ്ലാസിൽ ജ്യൂസുമായി വന്നു….എന്നിട്ട് രജനിക്ക് കൊടുത്തു.. മേഘയെ തിരക്കിയപ്പോൾ
അവൾ പുറത്തെവിടേലും കാണും എന്നു രജനി പറഞ്ഞു…. അന്നേരം മുകളിൽ നിന്നും എന്തോ വീണുടയുന്ന ശബ്ദം കേട്ട ശിവാനി മുകളിൽ തന്റെ മുറിയിലോട്ട് ചെന്നതും ലക്ഷിന്റെ ഒരു ഷർട്ട് ഇറുകെ പുണർന്നു നിൽക്കുന്ന മേഘയെയാണ്‌ കാണുന്നത്…. അത് കണ്ടതും ശിവാനിക്ക് ദേഷ്യം വന്നു… അവളിൽ നിന്നും ഷർട്ട് പിടിച്ചു വാങ്ങി നെഞ്ചോട് ചേർത്തതും  മേഘ ശിവാനിയെ കലിപ്പിച്ചു നോക്കി..

ആരോട് ചോദിച്ചിട്ടാ ഞങളുടെ മുറിയിൽ കയറിയത്… ശിവാനി മേഘയ്ക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു…

നീ കൂടുതൽ അഹങ്കരിക്കുകയൊന്നും വേണ്ട… നീ വലിഞ്ഞുകേറി വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് ഇവിടെ ഞാനായിരുന്നു കഴിയേണ്ടിയിരുന്നത്…

അതൊക്കെ നിന്റെ വെറും വ്യാമോഹമായിരുന്നു മേഘ… നിന്നെ കണ്ണേട്ടൻ ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ല.. ഇനി സ്നേഹിക്കാനും പോണില്ല.. പിന്നെ ഞാൻ വലിഞ്ഞു കേറി വന്നതൊന്നും അല്ല..അന്തസായി താലി കെട്ടിയിട്ട് തന്നെയാ വന്നത് .. ശിവാനി അത് പറഞ്ഞതും മേഘ അവളുടെ താലിയിൽ കയറിപിടിച്ചു…ശിവാനി തന്റെ താലിയിൽ നിന്നുള്ള പിടി വിടുവിക്കാൻ ശ്രമിച്ചതും
മേഘ വീട്ടില്ല.. അവസാനം ശിവാനി മേഘയെ പിടിച്ചു തള്ളിയതും മേഘയുടെ
തല ചുവരിൽ ചെന്നിടിച്ചു.. അപ്പോഴാണ് ശിവാനിയുടെ കഴുത്തിൽ എന്തോ ഒന്ന് മുറുകുന്നത് പോലെ തോന്നുന്നത്… പിന്നിൽ നിന്നും രജനി അവിടെ കിടന്ന ബെഡ്ഷീറ്റ് എടുത്ത് അവളുടെ കഴുത്തിൽ ചുറ്റിപിടിച്ചിട്ടുണ്ടായിരുന്നു .. ശിവാനി ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട മേഘ പറഞ്ഞു അമ്മ ഇവളുടെ മരണം കൊലപാതകം ആവരുത്  സൂയിസൈഡ് ആയിരിക്കണം ഇല്ലേൽ നമ്മൾ കുടുങ്ങും എന്നും പറഞ്ഞു അവിടെ കിടന്നിരുന്ന മൂർച്ചയുള്ള കത്തി എടുത്തു ശിവാനിക്ക്
നേരെ നടന്നു… മേഘ ശിവാനിയുടെ കൈ രണ്ടും പിടിച്ചു വെച്ചു… ശിവാനിക്ക് കഴുത്തു മുറുകിയതിനാൽ അന്നേരം ഒന്നും ചെയ്യാൻ പറ്റിയില്ല… കത്തി അവളുടെ ഒരു കയ്യിൽ പിടിപ്പിച്ചു മറു കയ്യിലെ ഞരമ്പ് കട്ട്‌ അവളെ കൊണ്ട് ചെയ്യിപ്പിച്ചതും ശിവാനിയുടെ കയ്യിൽ നിന്നും ചോര ഒഴുകി ഒലിച്ചു… അമ്മ ഇനി പിടി വിട്ടോ.. ഇല്ലേൽ അമ്മയും കുടുങ്ങും എന്നു മേഘ പറഞ്ഞതും വനജ ക്രൂരമായ ചിരിയോടെ ശിവാനിയെ പിടിച്ചു തള്ളി…ശിവാനി വേച്ചുകൊണ്ട് നേരെ വീണത് ബെഡിലേക്കും.അവളുടെ കണ്ണിലൊക്കെ ഇരുട്ട് പടരുന്നത് പോലെ തോന്നി ശരീരം തളർന്നു…

അമ്മ വാ.. അവൾ ഇവിടെ കിടക്കട്ടെ അവർ വരുമ്പോഴേക്കും ഇവള് ചത്തോളും… പിന്നേ അമ്മയുടെ ഒന്നും ഇവിടെ കളഞ്ഞു പോയേക്കരുത്.. പോലിസ് പോക്കും കേട്ടോ..പിന്നെ അവസാനം എനിക്ക് കോടതിയും ജയിലും കയറി ഇറങ്ങാൻ വയ്യ എന്നും പറഞ്ഞു മേഘ ശിവാനി വീണു കിടക്കുന്നത് മനസ്സ് നിറയെ കണ്ടശേഷം മുറിയുടെ ഡോറും അടച്ചു പോയി… വനജ വീടിന്റെ മുൻവശത്തുകൂടി ഇറങ്ങിയതും മേഘ ഡോറിന്റെ ലോക്ക് അകത്തു നിന്നും ഇട്ട ശേഷം പിൻവശത്തൂടെ പിറത്തിറങ്ങി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവിടുന്ന് പോയി..

പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു.. ശിവാനി പറഞ്ഞൂ നിർത്തി..ഇത് കേട്ടതും ലക്ഷിന്റെ മുഖം വലിഞ്ഞു മുറുകി… അവളെ തന്നിൽ നിന്നും അടർത്തി മാറ്റി എഴുന്നേറ്റ് പോവാൻ ഒരുങ്ങിയതും ശിവാനി തടഞ്ഞു കൊണ്ട് ചോദിച്ചു എങ്ങോട്ടാ ഈ പോവുന്നത് …അങ്ങോട്ടേക്കാണോ.. എങ്കിൽ വേണ്ട…വിട്ടേക്ക്.. എനിക്ക് കുഴപ്പം ഇല്ല..

ശിവാനി.. നീ കൈ വിട്.. ഇനിയും അവളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല.. അവൾ ചെയ്തത് ചെറിയ കുറ്റമാണോ… നിന്റെ നേരെ അവളുടെ കൈ നീണ്ടുവെങ്കിൽ അവളുടെ കഴുത്തായിരിക്കും ഞാൻ വെട്ടുക എന്നും പറഞ്ഞു ശിവാനിയെ വകവെക്കാതെ ലക്ഷ് അവിടുന്ന് ഇറങ്ങിപ്പോയി..

ദേഷ്യത്താൽ സ്റ്റയർ ഇറങ്ങി വരുന്ന ലക്ഷ്നെ കണ്ടതും ലിവിങ് ഏരിയയിൽ സംസാരിക്കുകയായിരുന്ന ഗൗതമും മഹാദേവനും അവനെ നോക്കി..

എന്താടാ മോനെ.. എന്താ കാര്യം..മഹാദേവൻ വെപ്രാളത്തോടെ ചോദിച്ചു..

അച്ഛന്റെ മൂത്ത പെങ്ങൾ ഉണ്ടല്ലോ അവരെയും മകളെയും ഞാനിന്നു കൊല്ലും… ഇനി അവര് ജീവിക്കണ്ട..എന്നും പറഞ്ഞു ഫ്രൂട്ട് കട്ട് ചെയ്യാൻ വെച്ചിരുന്നു കത്തി കയ്യിൽ പിടിച്ചു..ഒരുപാട് തവണ ഞാൻ വെറുതെ വിട്ടതാ..ഇനിയില്ല…ശിവാനിയെ തൊട്ടാൽ ഞാൻ ക്ഷമിക്കില്ല എന്നു അച്ഛന് അറിയാമല്ലോ എന്നും പറഞ്ഞൂ…

ഗൗതം കാര്യം അന്വേഷിച്ചു എങ്കിലും ലക്ഷ് അവരെ ഇരുവരെയും വകവെക്കാതെ ലക്ഷ് മുൻവശത്തെ ഡോർ തുറന്നു രജനി അപ്പച്ചിയുടെ വീട് ലക്ഷ്യം വെച്ചു നടന്നു.. പിന്നാലെ ഗൗതമും പോയി..അവരുടെ വീടിന്റെ തൊട്ടപ്പുറത്താണ് രജനിയുടെ വീട്..

ലക്ഷിന് പിന്നാലെ ശിവാനിയും തിടുക്കത്തിൽ സ്റ്റയർ ഇറങ്ങി വന്നതും മഹാദേവൻ അവളെ സ്നേഹത്തോടെ ശാസിച്ചു..

അച്ഛാ.. കണ്ണേട്ടൻ എവിടെ…

അവൻ ദേഷ്യത്തോടെ മുറ്റത്തേക്ക് പോവുന്നത് കണ്ടു.. എന്താ മോളെ കാര്യം..

അച്ഛാ കാര്യം ഒക്കെയും പിന്നെ പറയാം നമുക്ക് പെട്ടെന്ന് അങ്ങോട്ട് പോവണം എന്നു ശിവാനി പറഞ്ഞതും അവരും അങ്ങോട്ട് പോയി…

രജനിയുടെ വീടിന്റെ ഡോർ തുറന്നു കിടക്കുവായിരുന്നു… അതിനാൽ ലക്ഷ് അകത്തു കയറി അവിടത്തെ സാധനങ്ങൾ ഒക്കെയും തല്ലിപൊട്ടിച്ചു അത് കേട്ടാണ് രജനിയും മേഘയും വരുന്നത്.. ലക്ഷ്നെ കണ്ട മേഘ ഒന്ന് പതറി…

മേഘയുടെ മുടികുത്തിനു പിടിച്ചതും രജനി അവനെ പിടിച്ചു മാറ്റാൻ നോക്കി…

എടാ..വിടെടാ…എന്റെ മോളെ വിടാൻ..ഇതൊക്കെ തല്ലിപൊട്ടിക്കാൻ നിനക്കെന്താ വട്ടാണോ..

മാറി നിൽക്ക് തള്ളേ എന്നും പറഞ്ഞൂ അവരുടെ കഴുത്തിനു പിടിച്ചു തള്ളിയതും അവര് പെടലി ഉളുക്കി നിലത്തു വീണു..

ശേഷം ലക്ഷ് ഒരു കയ്യാലേ മേഘയുടെ കഴുത്തിനു കുറുകെ പിടിച്ചു കയ്യിൽ കരുതിയ കത്തി കൊണ്ട് അവളുടെ കഴുത്തിലെ വെയിൻ കട്ട്‌ ചെയ്തു…

അപ്പോഴേക്കും ഗൗതം എത്തി അവനെ പിടിച്ചു വെച്ചു.. കലിയടങ്ങാതെ ലക്ഷ്
വീണ്ടും മേഘയ്ക്ക് നേരെ തിരിഞ്ഞപ്പോഴേക്കും ശിവാനിയും മഹാദേവനും എത്തി…

അവസാനം ശിവാനി കരഞ്ഞു പറഞ്ഞപ്പോഴാണ് അവന്റെ ദേഷ്യം ഒന്നടങ്ങിയത്..

മോനെ നീയെന്താ ഈ കാണിച്ചത്… അവളെ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം..മഹാദേവൻ ഇരുവരെയും നോക്കി പറഞ്ഞു..

എന്തിനാ അച്ഛാ.. അവിടെ കിടന്നു ചാവട്ടെ… അച്ഛന്റെ ഈ മോള്.. ലക്ഷ്‌ന്റെ വായിൽ നിന്നും പെട്ടെന്ന് വന്നത് അതായിരുന്നു.. പിന്നെ തിരുത്താൻ നിന്നില്ല…അവളെ ഇവർ കൊല്ലാൻ നോക്കിയതോ…അക്കാര്യം അച്ഛൻ അറിഞ്ഞിരുന്നോ…??എന്നിട്ടും അച്ഛന് ഇപ്പഴും വലുത് ഇവരാണല്ലേ..എങ്കിൽ എന്താന്ന് വെച്ചാൽ ആയിക്കോ.. ഹോസ്പിറ്റലിൽ കൊണ്ട്‌ പോവാൻ എന്നെ കിട്ടില്ല.. ഇവള് ചത്തു അതിന്റെ പേരിൽ എന്നെ പോലിസ് പിടിക്കുന്നെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു എന്നും പറഞ്ഞൂ ലക്ഷ് അവിടുന്നു ഇറങ്ങി… പിന്നീട് ഗൗതമും മഹാദേവനും ചേർന്ന് ഇരുവരെയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു… അതുകൊണ്ട് മേഘയുടെ ജീവൻ തിരിച്ചു കിട്ടി… പക്ഷെ അവൾക്ക് പെട്ടെന്നൊന്നും ഒരു ഉയർന്നെഴുന്നേൽപ്പ് പറ്റില്ലായിരുന്നു… രജനി കഴുത്തിനു ബെൽറ്റും ഇട്ടു ലക്ഷനുള്ള അടുത്ത പണി എങ്ങനെ കൊടുക്കാം എന്ന ആലോചനയിൽ മുഴുകി…

അന്ന് രാത്രിയിൽ ലക്‌ഷും അച്ഛനും അമ്മയും ഒക്കെയും താഴെ ഇരുന്നു കാര്യമായ സംസാരത്തിൽ ആയിരുന്നു.. അത് കണ്ടതും ശിവാനിയുടെ മുഖത്ത് പുച്ഛചിരി വിരിഞ്ഞു…. ലക്ഷ് മുറിയിൽ വരില്ല എന്നുറപ്പ് വരുത്തി ശിവാനി ശ്രാവണിന് കാൾ ചെയ്തു..അവളുടെ കാൾ പ്രതീക്ഷിച്ചു നിന്നപോലെ അവൻ പെട്ടെന്ന് കാൾ എടുത്തു..

ഹെല്ലോ ചേച്ചി… ഞാൻ കുറേ നേരമായി ചേച്ചിയുടെ വിളി പ്രതീക്ഷിക്കുന്നു.. കുറച്ചു കഴിഞ്ഞാൽ ഫോൺ ഉപയോഗിക്കാൻ പറ്റില്ല… അല്ല എവിടെ എന്റെ അളിയൻ ഏകാന്തവാസം അവസാനിപ്പിച്ചു വന്നോ… ശ്രാവണിന്റെ സംസാരത്തിൽ പരിഹാസം കലർന്നിരുന്നു..

മ്മ്.. വന്നു.. വരാതെ പിന്നേ എവിടെ പോവാൻ..

പാവം.. ചേട്ടനെ വേദനിപ്പിച്ചപ്പോൾ എന്തോ എനിക്ക് അതുൾകൊള്ളാൻ പറ്റുന്നില്ല…

 ഇവിടെ സെന്റിമെൻസിനു പ്രാധാന്യം ഇല്ല. ശ്രാവൺ….അതിനു വേണ്ടിയാണോ നമ്മൾ ഇത്രയൊക്കെ ചെയ്ത് കൂട്ടിയത്…ലക്ഷ്യമാണ് വലുത്….കാര്യങ്ങൾ ഒക്കെയും നമ്മൾ പ്ലാൻ ചെയ്തപോലെ നടക്കുന്നുണ്ട്.. നമ്മുടെ ആദ്യത്തെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആയി എന്നത് സത്യമാ… പക്ഷെ നമ്മൾ വിചാരിച്ചത്ര ഏറ്റില്ല എന്നു തോന്നുന്നു…..ദത്തു പുത്രന് അച്ഛനോട് സ്നേഹം ഒഴുകി ഒലിക്കുവാണ്…ശിവാനി പുച്ഛത്തോടെ പറഞ്ഞു..

എടാ എന്റെ ഇന്നാളത്തെ പെർഫോമൻസ് നീ കാണണമായിരുന്നു..
 ഓസ്കാർ ലെവൽ പെർഫോമൻസ് ആയിരുന്നു …അന്നേരം തന്തപ്പടി സെന്റിയടിച്ചു ആകെ സീനാക്കി ..പക്ഷെ എന്നോ കളഞ്ഞു പോയ മകളെ കണ്ടിട്ട് അയാൾക്ക് ഒരു ഭാവവ്യത്യാസവും ഇല്ല അയാൾക്ക് വലുത് അയാളുടെ മോൻ തന്നെയാ… പിന്നെ ഞാൻ വിടുവോ എന്റെ സ്വന്തം അച്ഛനെ വളർത്തച്ഛൻ ആക്കി ഇയാളെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു മെഴുകും എന്നു കരുതിക്കാണും .. അയാളുടെ മുഖം കണ്ടാൽ എനിക്ക് ദേഷ്യമാ വരുന്നത്. പിന്നേ കുറച്ചു ഗ്ലീസറിൻ ഒക്കെയും ഇട്ടു ഞാൻ നാച്ചുറൽ ആക്ടിങ് ചെയ്ത് ഫലിപ്പിച്ചു…
ശരിക്കും ഈ കഥയിലെ വില്ലത്തി ഞാൻ ആണെന്ന് ആരെങ്കിലും അറിഞ്ഞോ..

അപ്പോ വില്ലൻ ഞാനും…അല്ലെ 

നീ വില്ലനല്ല മല്ലനാ.. നീ ഇടയ്ക്ക് ഡബിൾ സ്റ്റാൻഡ് എടുക്കുന്നുണ്ട്.. അതുപ്പാടില്ല..ഒന്നിൽ ഉറച്ചു നിൽക്കണം..

ചേച്ചി ഇതിലെ വില്ലത്തി മാത്രം ആയാൽ പോര.. നായിക കൂടി ആയിരിക്കണം ഇല്ലെങ്കിൽ ചേട്ടന്റെ ജീവിതത്തിലേക്ക് നായികമാർ നുഴഞ്ഞു കയറും..

കയറിക്കോട്ടെ… ഒരുനാൾ ഞാൻ എല്ലാം പറയും.. അന്ന് എന്നെ മനസിലാക്കാനും എന്റെ കൂടെ നിൽക്കാനും പറ്റുമെങ്കിൽ നിന്നോട്ടെ ഇല്ലെങ്കിൽ ശിവാനി ഒറ്റയ്ക്ക് ജീവിക്കും.. എനിക്ക് നീയില്ലെടാ… ശിവാനി അവനോട് അങ്ങനെ പറഞ്ഞു എങ്കിലും അന്നേരം അവളുടെ കൈ അവളുടെ വയറിൽ അമർന്നു…

ചേച്ചി ആ എഴുത്തിന്റെ പേരിൽ ചേട്ടന് വല്ല സംശയവും ഉണ്ടോ.. ഒന്നും അറിയാത്ത നമ്മുടെ അച്ഛൻ എഴുതിയത് ആണെന്നും പറഞ് കള്ള ലെറ്റർ ആണല്ലോ നമ്മൾ കൊടുത്തത് .. ചേച്ചിയുടെ കെട്ടിയോന് കുറുക്കന്റെ ബുദ്ധിയാ അവസാനം എല്ലാം ചേച്ചിയുടെ പ്ലാൻ ആണെന്ന് അറിഞ്ഞാൽ അങ്ങേര് ചേച്ചിയെ ബാക്കി വെച്ചേക്കുമോ എന്നാണ് എന്റെ പേടി 

ഇല്ല അത്ര പെട്ടെന്നൊന്നും എന്നെ പിടിക്കാൻ പറ്റില്ല… പിന്നെ അവസാനം എല്ലാം അറിഞ്ഞു എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ… എന്നാലും ഞാൻ ലക്ഷ്യം കാണാതെ മടങ്ങില്ല.. അയാളുടെ .. ആ മഹാദേവന്റെ മുഖമൂടി വലിച്ചു കീറിയിട്ടേ ഞാൻ അടങ്ങുള്ളൂ… അയാൾ കാരണം നമുക്ക് നഷ്ടപെട്ടത് എന്താണെന്ന് നിനക്ക് അറിയാല്ലോ… ഞാൻ അങ്ങേരുടെ കാണാതപോയ മോളാണെന്നാണ് അയാൾ വിശ്വസിച്ചു എന്നത് സത്യമാ ….. പക്ഷെ അയാൾക്ക് ഇന്നും ജീവൻ ദത്തുപുത്രനെയാ…ക്രിമിനലിന്റെ ബുദ്ധിയാ അയാൾക്ക് എന്തെങ്കിലും കണ്ടിട്ടുണ്ടാവും.. ശിവാനീ പറഞ്ഞു..

ചേച്ചി… ഡി എൻ എ ടെസ്റ്റ്‌ ചെയ്താൽ ചേച്ചി കുടുങ്ങുട്ടോ… അത്കൊണ്ട് സൂക്ഷിച്ചും കണ്ടും നിൽക്കണം കേട്ടല്ലോ.. പക്ഷെ ചേട്ടനെ പറ്റിക്കുമ്പോൾ എനിക്ക് എന്തോ കുറ്റബോധം തോന്നുന്നു…. ഒന്നുമില്ലേലും ചേച്ചിയെ ആത്മാർത്ഥമായ ചേട്ടൻ സ്നേഹിക്കുന്നത്… ചേട്ടൻ അയാളുടെ യഥാർത്ഥ മോനും അല്ലല്ലോ പിന്നേ നമുക്ക് ചേട്ടനെ ഇതിൽ നിന്നും ഒഴുവാക്കികൂടെ..ശ്രാവൺ പറഞ്ഞു..

മ്മ്.. എനിക്ക് ആളോട് ആദ്യം ദേഷ്യം ഉണ്ടായിരുന്നു എന്നത് സത്യമാ …അച്ഛനെയും മകനെയും ഒന്നിച്ചു പൂട്ടാൻ വേണ്ടിയാ ഞാൻ അയാളുടെ ഓഫീസിൽ ജോലിക്ക് വന്നത് പോലും … പിന്നേ കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ച രീതിയിൽ അയാള് തന്നെ നടത്തി തന്നില്ലേ…പിന്നെ ആളെ അടുത്തറിഞ്ഞപ്പോൾ ഒരു പാവം ആണെന്ന് തോന്നി… പക ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെയാ അയാളുടെ സ്നേഹം നിഷേധിച്ചത്…പക്ഷെ അയാളുടെ സ്വന്തം മോനല്ല എന്നറിഞ്ഞപ്പോഴാണ് ഞാൻ മനസ് മാറി ചിന്തിക്കാൻ തുടങ്ങിയത്…ഞാൻ അറിയാതെ എപ്പഴോ തിരിച്ചു സ്നേഹിക്കാൻ തുടങ്ങി….. ഇന്ന് കണ്ണേട്ടനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു… കുറച്ചു നാൾ വേദനിപ്പിക്കേണ്ടി വന്നതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു…ഒരുപക്ഷെ എല്ലാം അറിഞ്ഞാൽ കണ്ണേട്ടൻ എന്നെ വെറുതെ വിടില്ല എന്നറിയാം … സാരമില്ല…
എങ്കിലും നമ്മുടെ ചേച്ചിയുടെ ആത്മാവിന് ശാന്തിയും സമാധാനവും കിട്ടണമെങ്കിൽ അയാൾ തകരണം..ആ മഹാദേവൻ..അതും ജീവന് തുല്യം സ്നേഹിക്കുന്ന മകൻ മുഖേന.. ഇനി അതാണ് എന്റെ ലക്ഷ്യം….  ശിവാനിയുടെ ഉള്ളിൽ പകയെരിഞ്ഞു..

ചേച്ചി സൂക്ഷിക്കണം.. ചുറ്റിലും ശത്രുക്കൾ ആണ്… ആ മേഘ അവൾക്കുള്ള പണി കൊടുക്കണ്ടേ നമുക്ക്….

അത് കൊടുക്കണ്ട ആള് കൊടുത്തു കഴിഞ്ഞു.. എന്റെ കൈ വെട്ടിയപ്പോൾ അവളുടെ കഴുത്ത് വെട്ടി… ഇനി കുറച്ചു നാളത്തേക്ക് അവളുടെ ശല്യം ഉണ്ടാവില്ല.. ഇനി നമ്മൾ ലക്ഷ്യം നേടിഎടുക്കുകയാണ് വേണ്ടത്.. ശിവാനി ചിലത് മനസ്സിൽ കണക്ക് കൂട്ടി..

ചേച്ചി ആ മാലയും ഉടുപ്പും ഫോട്ടോയും ഒക്കെ ചേച്ചി എങ്ങനെ ഒപ്പിച്ചു.. ശരിക്കും അവരുടെ മകൾ ഇനി ജീവിച്ചിരിപ്പുണ്ടാവുമോ.. ഇനി അവളെങ്ങാനും കയറി വന്നാൽ നമുക്ക് പണി കിട്ടുട്ടോ .. ശ്രാവൺ തന്റെ സംശയം പറഞ്ഞൂ..

ഹേയ്… അവൾ വരാനൊന്നും പോണില്ല.. ഇനിയിപ്പോ ജീവിച്ചിരിപ്പുണ്ടേൽ അവൾ കുഞ്ഞായിരുന്നില്ലേ.. അവൾക്ക് സ്വന്തം അച്ഛനെയും അമ്മയെയും ഒന്നും ഓർമ കാണില്ല… അത് നീ വിട്..പിന്നെ ആ മാലയും ഉടുപ്പും ഫോട്ടോയും ഞാൻ ഒപ്പിച്ചത് എങ്ങനെ ആണെന്ന് നിനക്ക് അറിയണ്ടേ… ശിവാനി അത് പറഞ്ഞതും ശ്രവൺ വേണം എന്നപോലെ മൂളി…

ശിവാനിയുടെ ഓർമ്മകൾ തറവാട്ടിൽ ആദ്യം താമസിച്ച ദിവസങ്ങളിലേക്ക് പോയി………….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button