നിനക്കായ്: ഭാഗം 6
[ad_1]
രചന: നിലാവ്
ലക്ഷ്ന്റെ വണ്ടി തറവാട്ടു മുറ്റത്തു നിർത്തിയതും അവരെ സ്വീകരിക്കാൻ എല്ലാരും ഉമ്മറത്തു എത്തിയിരുന്നു..
വനജേ നീയാ വിളക്ക് മാളൂന്റെ കയ്യിൽ കൊടുത്ത് വിട്ടേ….അച്ചു വും ആ കുട്ടിയും വന്നു..
ലക്ഷ്ന്റെ മുത്തശ്ശി സരസ്വതി പറയുന്നത് കേട്ടത് മാളു വിളക്കുമായി വന്നു കൂടെ വനജയും…
തങ്ങളെ സ്വീകരിക്കാൻ കാത്തു നിൽക്കുന്ന എല്ലാരേയും കണ്ടതും ലക്ഷ് ശിവാനിയുടെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു….
ലക്ഷ്ന്റെ കൂടെ നടന്നു വരുന്ന പെൺകുട്ടിയുടെ സൗന്ദര്യം കണ്ട് എല്ലാവരും ശിവാനിയെ ഒരു നിമിഷം നോക്കി നിന്നുപോയി…ഏറെ വിനയത്തോടെ ലക്ഷ്നോട് ചേർന്ന് നിന്ന് എല്ലാവരെയും പുഞ്ചിരിയോടെ നോക്കിയതും മുത്തശ്ശി നിലവിളക്കും കയ്യിൽ കൊടുത്ത് അവളെ അകത്തേക്ക് സ്വീകരിച്ചു..പൂജ മുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കാൻ നേരമാണ് ശിവാനിയുടെ ഒഴിഞ സീമന്തരേഖ മുത്തശ്ശി ശ്രദ്ധിക്കുന്നത്…
വനജേ… അച്ചുവിനോട് ആ കുട്ടിയുടെ നെറുകയിൽ സിന്ദൂരം ചാർത്താൻ പറഞ്ഞേക്ക്… അവിടുന്ന് തന്നെ ആയിക്കോട്ടെ..സരസ്വതി അല്പം ഉച്ചത്തിൽ പറഞ്ഞത് കേട്ടതും ശിവാനി ഒന്ന് ഞെട്ടി…. ഇതിപ്പോ പൂജമുറിയിൽ വെച്ചാണ് സിന്ദൂരം ചാർത്താൻ പറഞ്ഞത്…. താൻ സിന്ദൂരം ഇടാൻ മറന്നുപോയി എന്നകാര്യം ശിവാനി ശ്രദ്ധിച്ചിരുന്നില്ല… അന്നേരം ശിവാനിയുടെ നോട്ടം കണ്ട് ലക്ഷിനു കാര്യം മനസിലായി എങ്കിലും ഇവിടെ തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നവന് അറിയാമായിരുന്നു…..
അവിടുന്ന് ഒരു നുള്ള് സിന്ദൂരം എടുത്ത് ശിവാനിയുടെ നെറുകയിൽ ചാർത്തുമ്പോ ശിവാനി കണ്ണടച്ചിരുന്നു.പതിൽ നിന്നും വിപരീതമായി ലക്‌ഷും ഏറെ വിശ്വാസത്തോടെയും പ്രണയത്തോടെയും തന്നെയാണ് അവളെ സിന്ദൂരം ചാർത്തിയത്… മരണം വരെ നിന്നെ ഞാൻ കൈവിടില്ല ശിവാനി.. നീ ഇന്ന് മുതൽ എന്റെ പെണ്ണായിരിക്കും.. എന്റെ ഭാര്യ ആയിരിക്കും എന്ന ഉറച്ച വിശ്വാസം അവൻ എടുത്തിരുന്നു…
ശിവാനിയുടെ നിറഞ്ഞുവന്ന കണ്ണ് ആരും കാണാതെ അവൻ തുടച്ചു കൊടുത്ത് എല്ലാരുമായും സംസാരിക്കാൻ തുടങ്ങി…വനജ ശിവാനിക്ക് എല്ലാവരെയും പരിജയപെടുത്തി അവളെയും കൊണ്ട് വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ എത്തി….
ഇതാണുട്ടോ നിങ്ങളുടെ മുറി… എനിക്കറിയാം മോൾക്ക് നല്ല ക്ഷീണം കാണുന്ന്…മോള് ഫ്രഷായി വേണമെങ്കിൽ കുറച്ചു റെസ്റ്റെടുത്തോളൂ..
അമ്മ… എന്റെ ബാഗ് സാറിന്റെ വണ്ടിയിലാണ് ഉള്ളത്… അത് എടുത്തു തരാൻ സാറിനോട് ഒന്ന് പറയുമോ അമ്മ..ശിവാനി വനജയത്തോട് വിനയത്തോടെ പറഞ്ഞു..
സാറോ… അതാരാ.. മ്മ്.. വനജ കൃത്രിമ ഗൗരവം അണിഞ്ഞുകൊണ്ട് ചോദിച്ചു…
അതുപിന്നെ ല.. ലക്ഷ്.. പിന്നെ.. സാ…
ശിവാനി തപ്പി തടഞ്ഞു..
സാറെന്ന ഇപ്പഴും വിളിക്കുന്നത്…
അത് അമ്മ.. ഞാൻ ഓഫീസ്…
ശിവാനി വീണ്ടും എന്താണ്ടൊക്കെയോ പറയാൻ ശ്രമിച്ചു…
മ്മ്.. മ്മ്.. ഓഫീസിൽ നിങ്ങൾ എന്താണോ വിളിച്ചിരുന്നത് അതൊന്നും എനിക്ക് അറിയണ്ട.. ഇവിടെ ആരും ഭർത്താവിനെ പേര് വിളിക്കാറില്ല… ഇവിടെ എല്ലാരും കണ്ണനെ അച്ചു എന്ന വിളിക്കാറ്… ഞാനും അവന്റെ അച്ഛനും മാത്രമേ കണ്ണാണ് വിളിക്കുള്ളൂ…. അവന്റെ അച്ഛന്റെ വീട്ടിൽ ലക്ഷ് എന്ന് വിളിക്കും.. അത്കൊണ്ട് മോള് അച്ചുവേട്ടാന്നോ കണ്ണേട്ടാന്നോ വിളിച്ചാൽ മതി… ഇനിയിപ്പോ സാറെന്ന് വിളിക്കുന്നത് മുത്തശ്ശി കേൾക്കണ്ട.. നേരത്തെ സിന്ദൂരം തൊടാഞ്ഞത് മൂപ്പത്തിക്ക് അത്ര പിടിച്ചിട്ടില്ല….
അമ്മ ഞാൻ അറിയാതെ… ശിവാനി തപ്പിത്തടഞ്ഞു..
പോട്ടെ സാരോല്ല… ഇനി ശ്രദ്ധിച്ചാൽ മതി…ഇത്തരം കാര്യത്തിൽ ഇത്തിരി കണിഷക്കാരിയാണെങ്കിലും മുത്തശ്ശി ഒരു പാവാ.. എന്റെ അമ്മയായത് കൊണ്ട് പറയുന്നതല്ല കേട്ടോ…കണ്ണനെ വല്യ ഇഷ്ടാ…. എന്നാൽ മോള് ഫ്രഷായിക്കോളൂട്ടോ.. അമ്മ പോകുവാണേ.. എന്ത് ആവശ്യം ഉണ്ടെങ്കിലും അമ്മയോട് പറഞ്ഞാൽ മതി..അത് കേട്ടതും ശിവാനിക്ക് ഇത്തിരി ആശ്വാസം പോലെ തോന്നി…
അവര് പോയതും ശിവാനി കണ്ണാടിയുടെ
മുന്നിൽ ചെന്ന് നിന്ന് സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കി…. അന്നേരം ആ പ്രതിബിബം അവളെ പുച്ഛത്തോടെ നോക്കുന്നതുപോലെ തോന്നി…
അതേസമയം താഴെ കസിൻസൊക്കെ കൂടി ലക്ഷ്നെ കയ്യോടെ പൊക്കി ലവ് സ്റ്റോറി പറഞ്ഞെ വിടു എന്നപോലെ പിടിച്ചു നിർത്തിയിരിക്കുകയാണ്… ലക്ഷ് ആണെങ്കിൽ ആകെ പെട്ടുരിക്കുവാ എന്നുവേണം പറയാൻ…. വല്ല കൊറിയൻ മൂവിയുടെയോ മറ്റൊ സ്റ്റോറി പറയാന്ന് വെച്ചാൽ എല്ലാത്തിനും മുൻപന്തിയിൽ നിൽക്കുന്ന കുരിപ്പ് മാളവിക എന്ന മാളു ഒരൊറ്റ പടം പോലും വിടാതെ നോക്കുന്ന മുതലാണ്.. അവൾക്ക് ഇന്ന ലാംഗ്വേജ് എന്നൊന്നും ഇല്ല..കണ്ണിൽകണ്ട മൂവി മൊത്തം കണ്ടിട്ടാണ് അവൾ അത് ഗൗതമിന്റെ അടുത്ത് പ്രയോഗിക്കുന്നത്…ലക്ഷ് ചിന്തിക്കുന്നത് കണ്ടതും മാളു അവന്റെ കയ്യിൽ നന്നായിട്ട് പിച്ചി..
എന്താടി കുരിപ്പേ…. അവനോട് കാണിക്കുന്നത് എന്നോട് കാണിച്ചാലുണ്ടല്ലോ..ചുമ്മാതല്ല അവൻ ഇങ്ങോട്ട് വരുന്നില്ലെന്ന് പറഞ്ഞത്..
അയ്യോ അപ്പൊ ആള് വരില്ലേ…. മാളുവിന്റെ മുഖം വാടി..
ഇല്ല വരില്ല… അവനിന്നു ഒരു പെണ്ണ് കാണലിനു പോയിരിക്കുവാ എന്നും പറഞ്ഞതും മാളുവിന്റെ മുഖം മങ്ങുന്നത് ലക്ഷ് ശ്രദ്ധിച്ചു… ഇതാണ് രക്ഷപെടാൻ പറ്റിയ അവസരം എന്ന് കരുതിയ ലക്ഷ്‌നെ ബാക്കി എല്ലാരും കൂടി പിടിച്ചു വെച്ച് ആദ്യമായി കണ്ടത് ഏത് സിറ്റുവേഷനിലാണ് അത് കൂടി പറ അച്ചുവേട്ടാ എന്നും പറഞ്ഞു ബാക്കി എല്ലാരും കൂടി പിടി മുറുക്കി.. ഒടുവിൽ നാളെ പറയാം എന്നും പറഞ്ഞു ലക്ഷ് ഒരുവിധം രക്ഷപെട്ടോടി മുറിയിലെത്തി അന്നേരമാണ് കണ്ണാടിയുടെ മുന്നിൽ നിന്ന് എന്തൊക്കെയൊ ആലോചിക്കുന്ന ശിവാനിയെ കാണുന്നത്….
വന്നു കേറുന്നതിനു മുന്നേ കണ്ടിഷൻസ് തെറ്റിച്ച തനിക്കു ഇവളുടെ വായിൽ നിന്നു എന്തൊക്കെയാണാവോ കേൾക്കേണ്ടി വരിക എന്നും കരുതി ലക്ഷ് മുറിയിലെത്തി ഡോർ ക്ലോസ് ചെയ്തു… വാതിൽ അടക്കുന്ന ശബ്ദം കേട്ടതും ശിവാനി തിരിഞ്ഞു നോക്കിയതും അവൾ അവനെ ദഹിപ്പിച്ചു നോക്കി…
ഇപ്പൊ മിണ്ടിയാൽ ശരിയാവില്ല എന്നറിയാവുന്ന ലക്ഷ് അവളെ ശ്രദ്ധിക്കാതെ വാഷ്റൂമിൽ കയറി ഡോർ അടച്ചതും ശിവാനിയുടെ ദേഷ്യം ഒന്നുകൂടി വർധിച്ചു..
കുളികഴിഞ്ഞു ടവ്വലും ചുറ്റി വരുന്ന ലക്ഷ്‌നെ നോക്കി ശിവാനി പിറുപിറുത്തു നാണം ഇല്ലാത്തവൻ….
അത് ലക്ഷ് വ്യക്തമായി കേൾക്കുകയും ചെയ്തു…
വല്ലതും പറഞ്ഞായിരുന്നോ ശിവാനി.. എന്നും പറഞ്ഞു അവളുടെ മുന്നിൽ വന്നു പുരികം പൊക്കിയതും അവന്റെ ജിം ബോഡി കണ്ടു അവൾ ഉമിനീരിറക്കി ഒന്നും ഇല്ലെന്ന് തലയനക്കി പെട്ടെന്ന് മറ്റൊരു ടവ്വലും എടുത്ത് വാഷ് റൂമിൽ കയറി….
അഹാ… ഇത് കൊള്ളാല്ലോ.. അവളുടെ മുന്നിൽ ഇത്പോലെ ചെന്നാൽ മതില്ലേ
അവൾ വായും പൂട്ടി ജില്ല വിട്ടോളും… ലക്ഷ് അതും മനസ്സിൽ കരുതി ഡ്രസ്സ് മാറി ബെഡിൽ ഇരുന്നു ആലോചിക്കാൻ തുടങ്ങി… ആലോചന മറ്റൊന്നിനെ കുറിച്ചും ആയിരുന്നില്ല ആ കുരിപ്പുകളോട് പറയാൻ നല്ലൊരു റൊമാന്റിക് സ്റ്റോറി ഉണ്ടാക്കണ്ടേ.. അങ്ങനെ പെട്ടെന്ന് അവന്റ സ്റ്റോറി ക്രീയേറ്റ് ചെയ്യുകയും ചെയ്തു….
ഒരുപാട് പേരുള്ളത് കൊണ്ട് ഒരുമിച്ച് ഭക്ഷണം കഴിക്കുക അവിടെ ബുദ്ധിമുട്ടാണ്.. പുരുഷന്മാർ ആദ്യം കഴിക്കും പിന്നെ സ്ത്രീകൾ കഴിക്കും അതാണ് അവിടത്തെ പതിവ്..
തറവാട്ടിലെ കാരണവരായ കൃഷ്ണൻ നായര് ഇപ്പൊ ജീവിച്ചിരിപ്പില്ല.. അത്കൊണ്ട് ഭാര്യയാ സരസ്വതിയാണ് ഇപ്പൊ അവിടത്തെ മുതിർന്ന അംഗം…അന്തിമ തീരുമാനവും അവരുടേത് തന്നെയാണ്…. എന്തിരുന്നാലും മക്കളുടെയൊക്കെ അഭിപ്രായം മാനിച്ചായിരിക്കും സരസ്വതി ഓരോ കാര്യങ്ങളും ചെയ്യൂക..അവർക്ക് അഞ്ചു മക്കളാണ്…
മൂത്തത് ഗോവിന്ദൻ ഭാര്യ രേണുക മക്കൾ അർജുൻ അശ്വതി, അവന്തിക അരുൺ….അർജുൻ സ്വന്തമായി ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നു… ആ നാട്ടിൽ ഉള്ള ഏക സൂപ്പർ മാർക്കറ്റ് അതാണ്….അശ്വതി പിജി കഴിഞു നിൽക്കുവാണ്… അവന്തിക ഡിഗ്രി ഫൈനൽ ഇയർ ആണ്…അരുൺ പ്ലസ് ടു..
രണ്ടാമത്തെത് ലക്ഷ്ന്റെ അമ്മയാണ്… വനജ ഭർത്താവ് മഹാദേവൻ… ഒറ്റമകൻ ലക്ഷ് മഹാദേവ്..
മൂന്നാമത്തേത് രാഘവൻ ഭാര്യ സുമിത്ര
മക്കൾ മിഥുൻ ഡിഗ്രി ഫൈനൽ ഇയർ
മിത്ര…ഡിഗ്രി ഫസ്റ്റ് ഇയർ.. മാനവ് പ്ലസ് ടു..
നാലാമത്തെത് അരവിന്തൻ ഭാര്യ ആശ
മക്കൾ അഞ്ജന ഡിഗ്രി ഫസ്റ്റ് ഇയർ…. പിന്നെ ആകാശ് പ്ലസ് ടു..
അഞ്ചാമത്തേത് അമ്പിളി… ഭർത്താവ് ഹരി.. ഒറ്റമകൾ..മാളവിക അവൾ ചെറുതായിരിക്കുമ്പോൾ തന്നെ ഇരുവരും ഒരാക്സിഡന്റിൽ മരിച്ചു പോയിരുന്നു..മാളവിക ഡിഗ്രി ഫൈനൽ ഇയർ ആണ്.. മാളൂന്റെ മൂത്ത അമ്മാവന്റെ മകളായ അവന്തികയും രണ്ടാമത്തെ അമ്മാവന്റെ മകനായ മിഥുനും മാളുവും ഒരേക്ലാസിലാണ് പഠിക്കുന്നത്.. മൂന്നാളും ക്രൈം പാർട്ണർസ് ആണ്….പിന്നെ മിത്രയും അഞ്ജനയും ഒരേ ക്ലാസ്സിൽ ആണ്..ഡിഗ്രി ഫസ്റ്റ് ഇയർ ആണ് ഇരുവരും..
അരുൺ മാനവ് ആകാശ് ഇവര് മൂന്നു പേരും പ്ലസ് ടു വിനു ഒരേ സ്കൂളിൽ ആണെങ്കിലും വെവ്വേറെ ബാച്ച് ആണ്..
*************
ലക്ഷ്ന്റെ കയ്യിൽ നിന്നും സ്റ്റോറി ഒന്നും കിട്ടാത്തത് കൊണ്ടു എല്ലാം കൂടി ശിവാനിയെ വളഞ്ഞു പിടിച്ചു ആക്രമിക്കാൻ തുടങ്ങി…
പറ ഏട്ടത്തി…ഞങൾ എത്ര ചോദിച്ചിട്ടും അച്ചുവേട്ടൻ പറയുന്നില്ലെന്ന്…മിഥുൻ വിടാൻ തയ്യാറല്ല..
അപ്പോഴാണ് ലക്ഷ് അങ്ങോട്ട് വരുന്നത്..
അവരുടെ ഇടയിൽ ചെന്ന് ശിവാനിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു നമുക്ക് ലവ് സ്റ്റോറി വേണ്ട ഒരു Q n A ആക്കിയാലോ.. ലവ് സ്റ്റോറി പറയുക ഔട്ട് ഓഫ് ഫാഷൻ ആണ്…നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചോദിക്കാം ഞങൾ ഉത്തരം പറയാം എന്നും പറഞ്ഞു ശിവാനിയുടെ കയ്യും പിടിച്ചു അവിടെയുണ്ടായിരുന്ന പഴയ മോഡളിലുള്ള സ്വിങ് ചെയറിൽ ഇരുന്നു..
ബാക്കി ഉള്ളോരൊക്കെ തറയിലും ഇരുന്നു..
ലക്ഷ് അപ്പോഴും അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചിട്ടുണ്ട്..ശിവാനിക്ക് ആ പിടി അത്ര രസിച്ചില്ല അവൾ പതിയെ പറഞ്ഞു കയ്യെടുക്ക്..
പറ്റില്ലല്ലോ ശിവാനി….
ദേ ഇതിപ്പോ രണ്ടാമത്തെ തവണയാണ് നിങ്ങൾ റൂൾസ് തെറ്റിക്കുന്നത്…
അത് കേട്ട ലക്ഷ് അവളുടെ ഇടുപ്പിൽ ചെറുതായൊന്നു നുള്ളി..
മിണ്ടാതിരുന്നോ ഇനി മിണ്ടിയാൽ ഞാൻ ഇവരുടെ മുന്നിൽ വെച്ച് കിസ്സ് ചെയ്യും.. ഈ പിള്ളേർക്ക് അതൊന്നും വല്ല്യ സംഭവം ആയിരിക്കില്ല.. അവര് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയെ ഉള്ളു…അവൻ എന്ത് വേണേലും ചെയ്യും എന്ന് തോന്നിയ ശിവാനി പിന്നെ മിണ്ടാതിരുന്നു….
ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്..പ്രൊപോസിംഗ് സീൻ കൂടി പറഞ്ഞാൽ ഒന്നുക്കൂടി കളറാവും..ആദ്യ ചോദ്യം മാളുവിന്റേതായിരുന്നു..
അത്രയ്ക്കങ്ങു കളറാവാണോ മാളൂട്ടിയെ
അല്ല അച്ചുവേട്ടാ കാക്കേടെ വിശപ്പും മാറി പശൂന്റെ കടിയും നിക്കും എന്നും പറയുമ്പോലെ നിങ്ങൾക്ക് ഓർമ്മകൾ അയവിറക്കുകയും ചെയ്യാം ഞങ്ങളെപോലുള്ള സിംഗിൾസിനു ഒരു മനസുഖവും കിട്ടുമല്ലോ..
നിന്റെ മനസുഖം ഒക്കെയും ഞാനറിഞ്ഞു… ലക്ഷ് പറഞ്ഞു.
അയ്‌യോ ഇവൾ ഗൗതം ചേട്ടനെ ഫ്രഞ്ചിയ കാര്യം അങ്ങേര് ചേട്ടനോട് പറഞ്ഞോ… ഞാൻ അപ്പഴേ പറഞ്ഞില്ലേടി അങ്ങേര് എന്തായാലും ഇങ്ങേരോട് പറയും എന്ന്.. ഇപ്പൊ എങ്ങനെ ഇരിക്കണ്.. മിഥുൻ സത്യം മുഴുവനും വെളുപ്പെടിത്തിയതും ലക്ഷ് മാളുവിനെ കടുപ്പിച്ചു നോക്കി.. എടീ മഹാപാപി.. ചുമ്മാതല്ല അവൻ ഇങ്ങോട്ട് വരുന്നില്ലെന്ന് കടുപ്പിച്ചു പറഞ്ഞത്…
ഇപ്പൊ അതാണോ ഇവിടത്തെ പ്രശനം അച്ചുവേട്ടൻ കാര്യത്തിലേക്ക് വാ..എന്നിട്ട് പറ.. ആരാ ഫസ്റ്റ് ഐ ലവ് യൂ പറഞ്ഞത്..
അത് ഞാൻ തന്നെയാ…ലക്ഷ്
ആ സിറ്റുവേഷൻ കൂടി ഒന്ന് പറയുമോ..
പറയട്ടെ ശിവാനി..ലക്ഷ് ശിവാനിയെ നോക്കികൊണ്ട് ചോദിച്ചു ..
സത്യം പറഞ്ഞാൽ ഞങ്ങളുടേത് വൺവെ ലവ് ആയിരുന്നു… ഇവളെ ആദ്യമായി കണ്ടപ്പോഴേ എനിക്ക് സ്പാർക്ക് അടിച്ചതാണ്…. പിന്നെ പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റാത്തയപ്പോൾ അവളുടെ വീട്ടിൽ ചെന്ന് അച്ഛനോട് ഇഷ്ടമാണെന്നും കെട്ടാൻ ആഗ്രഹവും ഉണ്ടെന്നും പറഞ്ഞു….അച്ഛൻ പറഞ്ഞു ഇവൾക്ക് സമ്മതം ആണെങ്കിൽ ൽ ഓക്കേ എന്ന്.. അങ്ങനെ ഞാൻ അവിടെ വെച്ച് പ്രൊപ്പോസ് ചെയ്തു..ലക്ഷ് പറഞ്ഞത് കേട്ടതും ശിവാനി മനസ്സിൽ പറഞ്ഞു എന്തൊരു ക്രീയേറ്റിവിറ്റി..
അപ്പോഴുള്ള ഏട്ടത്തിയുടെ റിയാക്ഷൻ.. ലവ് ആക്‌സെപ്റ്റ് ചെയ്തോ… അതോ റിജക്റ്റ് ചെയ്‌തോ.. മിഥുൻ ചോദിച്ചു..
റിജക്റ്റ് ചെയ്തിരുന്നേൽ ഇവളിപ്പോ ഇവിടെ കാണുമായിരുന്നോഡാ ..
അതല്ല അച്ചുവേട്ടാ.. അപ്പോ തന്നെ ആക്‌സെപ്റ്റ് ചെയ്തായിരുന്നോ.. അതോ ഏട്ടത്തിയുടെ പിറകെ നടന്നു ചെരിപ്പ് തേഞ്ഞിട്ടാണോ ഒരു യെസ് കിട്ടിയത്..
നെവർ.. ഓൺ ദി സ്പോട്ട് ഇവൾ യെസ് പറഞ്ഞു…
അതെങ്ങെനെയാണെന്ന് കൂടി പറ എന്റെ അച്ചുവേട്ടാ..
പറയട്ടെ ശിവാനി.. ലക്ഷ് ഉള്ളിലൂറിയ ചിരിയോടെ ചോദിച്ചതും ശിവാനി വിചാരിച്ചു എന്ത് തേങ്ങ പറയട്ടെന്ന്…
പറ. പറ.. ഏട്ടത്തിയോട് ചോദിക്കണം എന്നില്ല… ദേ കണ്ട ഞങ്ങൾക്ക് രോമാഞ്ചം വന്നൂട്ട കൂട്ടത്തിലെ പ്ലസ് ടു ക്കാരനായ ആകാശാണ് പറഞ്ഞത്..
ഓ.. അവന്റെയൊരു ആവേശം കണ്ടില്ലേ..ലക്ഷ് കൃത്രിമ ഗൗരവത്തിൽ അവനെ നോക്കി..
നിങ്ങളിൽ അഡൾട്സ് അല്ലാത്തവർ എഴുന്നേറ്റെ എന്ന് ലക്ഷ് പറഞ്ഞതും
അരുണും ആകാശും മാനവും എഴുന്നേറ്റ് നിന്നു..
എന്നാൽ മക്കൾ ചെന്നാട്ടെ… തത്കാലം നിങ്ങൾ കേൾക്കേണ്ട എന്നും പറഞ്ഞു മൂന്നിനെയും പറഞ്ഞു വിടാൻ നേരം മാനവ് പറയുവാണ് ദേ ഈ അഞ്ജനക്ക് പതിനെട്ടു വയസ്സ് ആവുന്നതേ ഉള്ളു…
ആരു പറഞ്ഞു കഴിഞ ആഴ്ചയല്ലേ എന്റെ പിറന്നാൾ കഴിഞ്ഞതിന്റെ പായസം നീ കുടിച്ചത്.. ദുഷ്ടാ പോ അവിടുന്ന് എനിക്ക് കേൾക്കണം ഇവരുടെ സ്റ്റോറി… ഞാൻ പോവില്ല..
അത് കേട്ടതും ശിവാനി അടക്കം എല്ലാരും ചിരിച്ചു പോയി..
എടാ നിന്നോട് ആരാടാ അതിനിടയിൽ കൗണ്ടർ അടിക്കാൻ പറഞ്ഞത്.. ഇല്ലെങ്കിൽ നമുക്കും കേൾക്കായിരുന്നില്ലേ..അരുണും മാനവും ആകാശിനെ പ്രാകികൊണ്ട് അവിടുന്ന് പോയി..
അങ്ങനെ മൂന്നിനെയും പുറത്താക്കി
ലക്ഷ് തുടർന്നു..
എന്നെ ഹഗ് ചെയ്ത് കിസ്സ് ചെയ്ത് കൊണ്ടാണ് ശിവാനി എന്റെ ലവ് ആക്‌സെപ്റ്റ് ചെയ്തത്…
അയ്യേ.. ഇയാൾ എന്തൊക്കെയാ ഈ പറയുന്നത് ശിവാനി അതും വിചാരിച്ചു ദേഷ്യത്തോടെ ലക്ഷ്‌നെ നോക്കി..
ഓ…അപ്പൊ എന്റെ നെക്സ്റ്റ് question ആയ ഫസ്റ്റ് ഹഗ് ആൻഡ് കിസ്സ് ഗോവിന്ദ
മിഥുൻ പറഞ്ഞു..
നീ വിഷമിക്കണ്ടാഡാ നമുക്ക് സെക്കന്റ് കിസ്സ് ആരാണെന്ന് പറഞ്ഞേക്കാം എന്തെ.. ലക്ഷ് ശിവാനിയെ പാളി നോക്കി പറഞ്ഞു..
അത് അച്ചുവേട്ടൻ ആയിരിക്കുല്ലേ..
ഒരിക്കലും അല്ല..ഇവൾ തന്നെ..
അപ്പൊ ഏട്ടത്തി ഉമ്മച്ചന്റെ പെങ്ങൾ ആയിരുന്നുല്ലേ പിള്ളേർ കൌണ്ടർ അടി തുടങ്ങിയതും ശിവാനിക്ക് ലക്ഷ്‌നെ കൊല്ലാനുള്ള ദേഷ്യം തോന്നി..
സിറ്റുവേഷൻ പറ അച്ചുവേട്ടാ.. അശ്വതി ചോദിച്ചു..
പ്രൊപോസലിന്റെ പിറ്റേന്ന് ഓഫീസിൽ വന്നു ഗുഡ്മോർണിഗിന് പകരം ഉമ്മ തന്നാണ് ഇവൾ ആ ദിവസം തുടങ്ങിയത്..ആ പതിവ് ഇന്നും തുടരുന്നു
ഓ..അപ്പൊ ഏറ്റവും കൂടുതൽ ഉമ്മകൾ കൊടുത്ത റെക്കോഡ് ഏട്ടത്തിക്ക് സ്വന്തം ആയിരിക്കുല്ലോ…
ഓക്കേ നെക്സ്റ്റ് ക്യുസ്റ്റിൻ നിങ്ങളിൽ ആരാണ് കൂടുതൽ റൊമാന്റിക്…
അത് ഈ ഞാനാണുട്ടോ… ലക്ഷ്
മറുപടി പെട്ടെന്ന് കൊടുത്തു..
അത് ഞങ്ങൾക്ക് മനസ്സിലായതാ …ആ പാവത്തിന് ഇത്തിരി ശുദ്ധ വായു ശ്വസിക്കാനുള്ള ഗ്യാപ് കൊടുക്ക് അച്ചുവേട്ടാ…
അതിന്റെയൊന്നും ആവശ്യം ഇല്ല.. അവൾക്ക് ഇത് ശീലാണ്.. നിങ്ങൾ പെട്ടെന്ന് ചോദിക്ക് എനിക്ക് ഫോറിൻ കമ്പനിയുമായി വീഡിയോ കാൾ ചെയ്യാനുള്ളതാ… ഇവിടെ നെറ്റ് സ്പീഡ് ഉണ്ടോടാ..
ഇപ്പൊ വൈഫൈ ഉണ്ട് ചേട്ടാ അത്കൊണ്ട് ആ പേടി വേണ്ട…
നിങ്ങൾ തമ്മിൽ അടുകൂടിയിട്ടിട്ടുണ്ടോ.. കൂടിയിട്ടുണ്ടെങ്കിൽ എന്തിന് വേണ്ടി.. ആരാണ് ആദ്യം സോറി പറഞ്ഞു പിണക്കം തീർക്കുന്നത്..
ഞങ്ങൾ അടി കൂടിയിട്ടും ഇല്ല പിണങ്ങിയിട്ടും ഇല്ല..
എന്നാലും ഒരു കുഞ് സൗന്ദര്യ പിണക്കം..
നോ ചാൻസ്…
എന്നാൽ ഇനി ഭാവിയിൽ അടി കൂടി എന്ന് വെക്കുക ആര് ആദ്യം സോറി പറയും..
നീയൊക്കെ കൂടി ഞങ്ങളെ അടിച്ചു പിരിയിക്കാതിരുന്നാൽ മതി അല്ലെ ശിവാനി…
ശിവാനി ചിരിക്കാൻ ശ്രമിച്ചു…
ഈ ഏട്ടത്തി എന്താ ഒന്നും മിണ്ടാത്തത്..
അത് അവൾക്ക് നിങ്ങളെയൊക്കെ പരിജയം ആവുന്നതല്ലേ ഉള്ളു… അതിന്റെയാ.നിങ്ങൾ പെട്ടെന്ന് ചോദിക്ക്
ഏട്ടത്തിയിൽ ഏറ്റവും നല്ല ഒരു ക്വാളിറ്റി.. അതുപോലെ ബാഡ് ക്വാളിറ്റി… തിരിച്ചു ഏട്ടത്തിയും പറയണം..
ഇവളുടെ സ്വഭാവം അതു തന്നെയാണ് എനിക്ക് ഒരു ഗുഡ് ക്വാളിറ്റി ആയിട്ട് തോന്നിയിട്ടുള്ളറത്.. ബാഡ് ക്വാളിറ്റി ഒന്നും പറയാനില്ല… മൊത്തത്തിൽ പറഞ്ഞാൽ ആളൊരു പാവമാണ്..അതു കേട്ട ശിവാനി അവനെ ഒന്ന് നോക്കി.
ഇനി ഏട്ടത്തി പറ..
അത്..എനിക്ക്.. എനിക്ക്.. സെയിം ആളുടെ charecter ആണ് ഇഷ്ടായത്.. പിന്നെ എന്നെ ശരിക്കും കെയർ ചെയ്യും
അതൊക്കെ.. ശിവാനി പറഞ്ഞൊപ്പിച്ചു
ബാഡ് ക്വാളിറ്റി.. പറഞ്ഞില്ല..
പെട്ടെന്ന് ദേഷ്യം വരും… കയ്യിൽ കിട്ടിയതൊക്കെ എടുത്തെറിയും…
അതു കേട്ട ലക്ഷ് അവളെ ഒന്ന് നോക്കി..
ഓക്കേ നെക്സ്റ്റ് question.. എന്തു കണ്ടിട്ടാണ് അച്ചുവേട്ടന് ഏട്ടത്തിയോട് ഇഷ്ടം തോന്നിയത്.. ഏട്ടത്തിയുടെ സ്‌മൈൽ ഹെയർ അല്ലെങ്കിലും സ്വഭാവം..
ഈ പറഞ്ഞ മൂന്നും ഞാൻ ശ്രദ്ധിച്ചിരുന്നു…. എന്നാലും കൂടുതൽ ഇഷ്ടം ഇവളുടെ നിഷ്കളങ്കമായ ഒരു നോട്ടം ഉണ്ട് അതാണ്..
ഏട്ടത്തിക്കോ… അച്ചുവേട്ടന്റെ ഗ്ലാമർ കണ്ടിട്ടാണൊ ..
ആരെയും വേദനിപ്പിക്കാനോ കരയിപ്പിക്കാനോ പറ്റാത്ത ഒരു മനസ്സ് ഉണ്ട് അത് കണ്ടിട്ടാ.. അതും പറഞ്ഞു ശിവാനി അവനെ ഒന്ന് നോക്കി..
അച്ചുവേട്ട.. അച്ചുവേട്ടൻ സ്നേഹം കൂടുമ്പോൾ ഏട്ടത്തിയെ എന്താ വിളിക്കുക….
ഞാൻ പലതും വിളിക്കും… അതൊക്കെ ഇവരോട് പറയാൻ പറ്റുമോ അല്ലെ ശിവാനി കുട്ടിയെ.
ശിവാനി ഒന്നും മിണ്ടിയില്ല..
അപ്പൊ പിന്നെ തിരിച്ചു എന്ന് ചോദിക്കണ്ട ആവശ്യം ഇല്ലല്ലോ.. അതുക്കൊണ്ട് നെക്സ്റ്റ് questionilekk കടക്കാം… ബേബി പ്ലാൻ.. അതായത് എത്ര കുട്ടികൾ വേണം ആദ്യ കുട്ടിക്ക് എന്ത് പേരിടും എന്നതിനെ കുറിച് എന്തെങ്കിലും ഒരു പ്ലാൻ ഉണ്ടോ..
അങ്ങനെ പ്ലാനിങ് ഒന്നും ഇല്ല എപ്പോ കിട്ടിയാലും സ്വീകരിക്കും…പേരൊന്നും ഇപ്പൊ പറയാൻ പറ്റില്ല ഞങൾ ഇടുമ്പോൾ നീ അറിഞ്ഞാൽ മതിട്ടാ… പിന്നെ എണ്ണം അതും നമുക്കങ്ങനെ കണക്കൊന്നും ഇല്ല അല്ലെ ശിവാനി..എനിക്ക് എത്ര കിട്ടിയാലും കൊള്ളാം.
ഇത്രയും നേരം ശിവാനി അവരുടെ ആഗ്രഹം അല്ലെ എന്ന് കരുതി നിന്നു കൊടുത്തതായിരുന്നു.. പക്ഷെ ലക്ഷ് വായിൽ തോന്നിയതൊക്കെ പറയുന്നത് കേട്ടതും ശിവാനിക്ക് അകെ ദേശ്യം വന്നു അവിടുന്ന് എഴുന്നേറ്റ് പോയി….
അതുകണ്ട എല്ലാരും ഒരു നിമിഷം ലക്ഷ്‌നെ നോക്കി… ഹേയ് നിങ്ങൾ കാര്യം ആക്കണ്ട അവൾ നാണം കൊണ്ട് എഴുന്നേറ്റ് പോയതാ.. ഞാനും ഒന്ന് ചെല്ലട്ടെ…
ചേട്ടാ ഇനിയും ഉണ്ട് question..
അത് നിന്റെ കയ്യിൽ വെച്ചോട്ടാ എന്നും പറഞ്ഞു ലക്ഷ് ശിവാനിക്ക് പിന്നാലെ പോയി…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]