Kerala
വീട് വാടകക്ക് എടുത്ത് എംഡിഎംഎ കച്ചവടം; രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

തിരുവനന്തപുരത്ത് വീട് വാടകക്ക് എടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ. പൂവച്ചൽ ചക്കിപ്പാറക്ക് സമീപം താമസിക്കുന്ന സുഹൈദ് ഇംതിയാസ്(24), പൂവച്ചൽ അമ്പലം തോട്ടരികത്ത് വീട്ടിൽ വിഷ്ണു(20) എന്നിവരാണ് പിടിയിലായത്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. ഇവരിൽ നിന്നും 16 ഗ്രാം എംഡിഎംഎ കണ്ടെത്തി. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കാണ് ഇവർ ലഹരി കൈമാറിയിരുന്നത്.
സുഹൈദ് മറ്റൊരു എംഡിഎംഎ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ വീണ്ടും എംഡിഎംഎ കച്ചവടത്തിന് ഇറങ്ങുകയായിരുന്നു.