Kerala

നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

[ad_1]

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി ( എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അറുപതിലധികം സിനിമകൾ നിർമിച്ചിട്ടുണ്ട്. മധു നായകനായ ധീരസമീരേ യമുനാ തീരെ എന്ന ചിത്രമായിരുന്നു ആദ്യമായി നിർമിച്ചത്.

ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, കോട്ടയം കുഞ്ഞച്ചൻ, സൗഹൃദം, സൂര്യഗായത്രി, ധ്രുവം, കമ്മിഷണർ, ജനാധിപത്യം, എഫ്ഐആർ, പല്ലാവൂർ ദേവനാരായണൻ, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15 എന്നിവയെല്ലാം അരോമ മണി നിർമിച്ച ചിത്രങ്ങളാണ്.

അദ്ദേഹം നിർമിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നീ സിനിമകൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ ആർട്ടിസ്റ്റാണ് ഏറ്റവും ഒടുവിൽ നിർമിച്ച ചിത്രം.



[ad_2]

Related Articles

Back to top button