Education
നീറ്റ് എഴുതാൻ കഴിയാതെപോയവർക്ക് ഒക്ടോബർ 14 ന് പരീക്ഷ എഴുതാം
ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്ക് പരീക്ഷ വീണ്ടും എഴുതാൻ അവസരം. സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ ഉത്തരവിട്ടത്.
കൊവിഡ് 19 കാരണമോ കണ്ടെയിന്റ്മെന്റ് സോണിൽ താമസിക്കുന്നതുകൊണ്ടോ നീറ്റ് പരീക്ഷയ്ക്ക് ഹാജരാവാൻ കഴിയാഞ്ഞ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 ന് പരീക്ഷയെഴുതാം. ഒക്ടോബർ 16 നു ഫലപ്രഖ്യാപനവും ഉണ്ടാവും.
Supreme Court allows NEET exam to be conducted on October 14 for students who could not appear for it due to COVID-19 infection or because of residing in containment zones; results on October 16. pic.twitter.com/8dkAk59Zxt
— ANI (@ANI) October 12, 2020