നേവിയും സ്‌കൂബാ ടീമും ഇറങ്ങി; ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുന്നു
[ad_1]
തിരുവനന്തപുരം ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു. സ്‌കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം
ഇന്നലെ എൻഡിആർഎഫും ഫയർഫോഴ്‌സും സംയുക്തമായ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. 34 മണിക്കൂർ നീണ്ട തെരച്ചിലിന് ാെടുവിലാണ് ഇന്നലെ പരിശോധന താത്കാലികമായി അവസാനിപ്പിച്ചത്. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്‌കൂബ ടീം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ലക്ഷ്യം കണ്ടിരുന്നില്ല
ഇന്നത്തെ പരിശോധന സ്വതന്ത്രമായി നടത്താനാണ് തീരുമാനം. മാധ്യമങ്ങളോ മറ്റ് ആളുകളോ വരരുതെന്ന് നേവി അറിയിച്ചിട്ടുണ്ട്. ബ്രിഫീംഗിനായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രമാകും നേവി ടീമിനൊപ്പം ഉണ്ടാകുക.
[ad_2]