National

നേവി ഡൈവർമാർക്ക് നദിയിലിറങ്ങാൻ സാധിക്കുന്നില്ല; അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ

[ad_1]

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ നേവിയുടെ ഡൈവർമാർക്ക് ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചിൽ അനിശ്ചിതത്വത്തിൽ ആയത്. അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് തടസ്സമായി പ്രതികൂല കാലാവസ്ഥ തുടരുന്നത്

ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമാണ്. ബോട്ടുകൾ നിലയുറപ്പിച്ച് നിർത്താൻ പോലും സാധിക്കുന്നില്ല. മുങ്ങൽ വിദഗ്ധർക്ക് ഫ്‌ളോട്ടിംഗ് പ്രതലം അടക്കം തയ്യാറാക്കാൻ ആലോചനുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതും സാധ്യമല്ല

ഡൽഹിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തിൽ ലോറിയുണ്ടെന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാകും ഡൈവിംഗ് സാധ്യതകൾ തേടുന്നത്. ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിൽ തുടരുകയാണ്. മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് ഷിരൂരിലെത്തും.
 



[ad_2]

Related Articles

Back to top button