World

പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി

ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കൈലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് പടിഞ്ഞാറൻ ജപ്പാനിൽ അനുഭവപ്പെട്ടത്. വ്യാഴാഴ്ച 4.42ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച ഭൂചലനം അനുഭവപ്പെട്ടത്

ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളിൽ യുനൈറ്റഡ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി ഏകദേശം 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
 

Related Articles

Back to top button