Gulf
അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും

സൗദി ബാലൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റിവെക്കുകയായിരുന്നു
പബ്ലിക് റൈറ്റ്‌സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമവിധിയും മോചന ഉത്തരവുമാണ് കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നേരത്തെ നവംബർ 17നാണ് കോടതി ഹർജി പരിഗണിച്ചതും മാറ്റിവെച്ചതും
പൗരന്റെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ വരുന്നതിനാൽ കേസിൽ പ്രോസിക്യൂഷൻ നിലപാടും ശക്തമായിരിക്കും. ഇതുപ്രകാരം വർധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോയെന്നും കാണേണ്ടതുണ്ട്. അങ്ങനെ വന്നാൽ നിലവിൽ 18 വർഷം ജയിലിൽ കഴിഞ്ഞതിനാൽ ഇനിയും ജയിൽവാസം നീളാൻ സാധ്യതയില്ല.