National
പറഞ്ഞതെല്ലാം വസ്തുതാപരം; പ്രസംഗ ഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സ്പീക്കറോട് രാഹുൽ
[ad_1]
നന്ദി പ്രമേയ ചർച്ചയിലെ തന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കം ചെയ്തതിനെതിരെ സ്പീക്കർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീക്കം ചെയ്ത ഭാഗങ്ങൾ ചട്ടം 380ന്റെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. ത
താൻ സഭയിൽ പറഞ്ഞതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണ്. ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. സഭയിലെ ഓരോ അംഗത്തിനും താൻ പ്രതിനിധീകരിക്കുന്നസമൂഹത്തിന്റെ ശബ്ദമാകാനും ജനങ്ങളുടെ ആശങ്ക ഉന്നയിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്
ആ അവകാശവും രാജ്യത്തെ ജനങ്ങളോടുള്ള കടമകളും നിർവഹിക്കുന്നതായിരുന്നു തന്റെ പ്രസംഗം. തന്റെ പരാമർശങ്ങൾ രേഖകളിൽ നിന്ന് എടുത്ത് കളയുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങൾ വിരുദ്ധമാണെന്നും രാഹുൽ പറഞ്ഞു.
[ad_2]