Kerala

പാർട്ടിയെ ജനങ്ങളിൽ നിന്നകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് എം വി ഗോവിന്ദൻ

[ad_1]

പാർട്ടിയെയും നേതാക്കളെയും ജനങ്ങളിൽ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ ആകെ സാഹചര്യം വിലയിരുത്തിയെന്നും നാല് മേഖലാ യോഗങ്ങളും കഴിഞ്ഞെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. 

വിവിധ തലങ്ങളിലെ നേതാക്കൾക്കും പാർട്ടി അംഗങ്ങൾക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതാണെന്നും തെറ്റായ പ്രചാര വേല ജനങ്ങൾ തള്ളുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

ഇപി ജയരാജന്റെ പേര് പറഞ്ഞ് യോഗത്തിൽ ബഹളമുണ്ടായെന്ന പരാമർശം തെറ്റാണ്. ജയരാജൻ ചർച്ചയിൽ പോലും പങ്കെടുത്തിരുന്നില്ലെന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിൽ തർക്കവും ബഹളവുമാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ഇത് ജനം തള്ളിക്കളയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 



[ad_2]

Related Articles

Back to top button