Kerala
തൃശ്ശൂരിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ലോറിയിടിച്ച് മരിച്ചു

തൃശ്ശൂർ മണ്ണുത്തിയിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ലോറിയിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സ്വദേശി സിജോ(42)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം
സിജോ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ പൂച്ച കിടക്കുന്നത് കാണുകയും ഇതിനെ രക്ഷിക്കാനായി റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു. ഈ സമയം എതിർവശത്ത് നിന്നുവന്ന ലോറി യുവാവിനെ ഇടിച്ച് തെറിപ്പിച്ചു. മറുവശത്ത് കൂടി വന്ന കാറിന് മുന്നിലേക്കാണ് യുവാവ് തെറിച്ചുവീണത്
യുവാവിനെ ഇടിച്ച കാറും മുന്നോട്ടുനീങ്ങിയാണ് നിന്നത്. ഉടനെ സിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിനെ ഇടിച്ച ലോറി നിർത്താതെ പോയി. പോലീസ് അന്വേഷണം ആരംഭിച്ചു