Kerala

വിദ്യാർഥിയെ വിവസ്ത്രനാക്കി ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ നഗ്നനാക്കി മർദിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

വിദ്യാർഥിയെ വിവസ്ത്രനാക്കി ഉപദ്രവിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പിതാവ് പരാതി നൽകിയിരുന്നു. സഹപാഠികളായ ഏഴ് വിദ്യാർഥികൾ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്.

കുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴിയാണ് പ്രചരിപ്പിച്ചത്. സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയും ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്.

Related Articles

Back to top button
error: Content is protected !!