Novel

ബോഡിഗാർഡ് : ഭാഗം 1

[ad_1]

രചന: നിലാവ്

തലസ്ഥാനത്തു മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധശ്രമം.. മുഖ്യമന്ത്രി ചന്ദ്രശ്രഖരനും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണം നടന്നത്.. ആക്രമണത്തിൽ
തലനാഴികയ്ക്ക് ഇടയിലാണ് മുഖ്യമന്ത്രിയും കുടുംബവും രക്ഷപെട്ടത്..
ആയതിനാൽ ചന്ദ്രശേഖരനും കുടുംബത്തിനും ശക്തമായ പ്രൊട്ടക്ഷൻ നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കി….

ഇന്ന് മുഴുവനും വാർത്താ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ഈ ഒരു വാർത്തയായിരുന്നു…

ചന്ദ്ശേഖരൻ ഭാര്യ മാധവി മക്കൾ സാക്ഷിചന്ദ്രശേഖർ (എല്ലാവരുടെയും സാച്ചു )സോന ചന്ദ്രശേഖർ…(സോനു )

സാക്ഷി എം ബി എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് സോന ആറിലും… എന്തിരുന്നാലും ചന്ദ്രശേഖരന് ഏറെ പ്രിയം സാക്ഷിയോടാണ്…. ഇന്നത്തെ
അക്രമണത്തിന് ശേഷം മുഖ്യമന്ത്രിയുടെ മക്കളുടെ സുരക്ഷ ഉറപ്പ്‌ വരുത്താൻ മന്ത്രി മന്തിരത്തിലെ വൻ സുരക്ഷാവലയത്തിന് പിന്നാലെ രണ്ടുപേർക്ക്‌ കൂടി ഒരോ ബോഡി ഗാർഡിനെ നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി .. ഇനി രണ്ടുപേരും കുറച്ചു നാളത്തേക്ക് എവിടെ പോവുന്നുണ്ടേലും ബോഡിഗാർഡിന്റെ കൂടെ ആയിരിക്കണം എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടു കൊണ്ടാണ് പിറ്റേന്ന് രാവിലെ സാക്ഷി ഉണർന്നത്.. അത് കേട്ടതും അവൾ അച്ഛനോട് തനിക്ക് ഇതുപോലുള്ള ഒരു പ്രൊട്ടക്ഷന്റെ ആവശ്യം ഇല്ല എന്നു കുറേ പറഞ്ഞു നോക്കി എങ്കിലും അയാൾ കേൾക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല നാളെ അയാൾ ചാർജ് എടുക്കും എന്ന് കൂടി കേട്ടപ്പോൾ സാക്ഷി ആകെ ഷോക്കേറ്റുപോയി….എങ്ങനെ ഷോക്കേൽക്കാതിരിക്കും ബോഡിഗാർഡ് മൂവി കൊച്ചു ഒരുപാട് പ്രാവശ്യം കണ്ടതാ… അന്ന് ദിലീപിന്റെ അഭിനയം കണ്ട് കയ്യടിപ്പിച്ചു പ്രോത്സാഹിപ്പിച്ച അവൾ സ്വപ്നത്തിൽപോലും കരുതിയില്ല ഈ ഗതി തനിക്ക് വരുമെന്ന്…

വരുന്നവന്റെ പേര് അഗ്നിദേവ് ആണെന്നും.. ആള് യങ് ആണെന്നുള്ള ഒരു കരക്കമ്പി അവൾക്ക് കിട്ടിയിരുന്നു…

അങ്ങനെ സാച്ചു കൂട്ടുകാരുമൊത്തു ഈ വരുന്നവനെ എങ്ങനെ രണ്ടു ദിവസം കൊണ്ട് തുരത്താം എന്നതിനുള്ള ഗൂഡാലോചനയിൽ ഏർപ്പെട്ടിരിക്കുകയാണ്… ഒരുപാട് അഭിപ്രായങ്ങൾ വരുന്നുണ്ട് അതിനിടയിൽ ആണ് അവളുടെ ചങ്ക് പറയുന്നത് നമുക്ക് നയൻ‌താര ചെയ്തത് പോലെ അവനെ പ്രേമിക്കുന്നപോലെ ചെയ്തിട്ട് അവസാനം നിന്റെ അച്ഛന്റെ മുന്നിൽ അവനു നിന്നോട് പ്രേമം ആണെന്ന് വരുത്തി തീർത്തു ഓടിക്കാം…

എന്നിട്ട് വേണം നിങ്ങൾക്ക്‌ രണ്ടുപേർക്കും എന്നെ തേച്ചിട്ട് അടുത്ത വണ്ടി കേറാൻ അല്ലിയോ റോസമ്മേ … സാക്ഷി തന്റെ പ്രിയ കൂട്ടുകാരി റോസിന്റെ കവിള് പിടിച്ചു കൊണ്ട് പറഞ്ഞു… മ്മ് അവൻ വരട്ടെ അവനുള്ള പണി എങ്ങനെ കൊടുക്കാമെന്ന് എനിക്ക് നന്നായിട്ട് അറിയാം അതും പറഞ്ഞു അവിടുന്ന് എഴുന്നേറ്റ് പോയി…

പിറ്റേന്ന് രാവിലെ കോളേജിൽ പോവാൻ ഇറങ്ങിയതാണ് സാച്ചു.. പുറം തിരിഞ്ഞു കൊണ്ട് തന്റെ അച്ഛനോട് സംസാരിക്കുന്ന ആളുടെ മുഖം അവൾ ഏന്തിവലിഞ്ഞു നോക്കി എങ്കിലും കാണാൻ പറ്റിയില്ല….. അപ്പോഴാണ് ചന്ദ്രശേഖർ മകളെ തനിക്ക് അരികിലേക്ക് വിളിച്ചു തൊട്ടരികിൽ നിൽക്കുന്ന അഗ്നിദേവിനെ അവൾക്ക്‌ പരിചയപെടുത്തുന്നത്…

അഗ്നിയുടെ മുഖം കണ്ടതും സാക്ഷി ഒരു നിമിഷം തറഞ്ഞുപോയിരുന്നു….. ഡെവിൾ… അവളുടെ നാവ് മന്ത്രിച്ചു…അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. പക്ഷെ അഗ്നിയുടെ മുഖത്ത് യാതൊരുവിധ ഭാവമാറ്റവും അവൾ കണ്ടില്ല.. അവളെ ഇതിനു മുൻപ് കണ്ട യാതൊരു പരിചയവും അവന്റെ ഭാഗത്തു നിന്നുണ്ടായില്ല…അത് അവളിൽ 
ചെറുതായി സംശയം വന്നു നിറഞ്ഞു…ഇനി അയാളല്ലേ ഇയാൾ എന്ന് സാച്ചു മാറിചിന്തിക്കാൻ തുടങ്ങി..

സാച്ചുട്ടാ…..മോള് കോളേജിലേക്കാണല്ലോ.. അഗ്നിയുടെ കൂടെ പോയാൽ മതി..ഇനി എവിടെ പോവുന്നുണ്ടെങ്കിലും കൂടെ അഗ്നി കാണും… ചന്ദ്രശേഖർ അതും പറഞ്ഞു അവിടുന്ന് പോയി…

അച്ഛന്റെ മുന്നിൽ നിന്നു  അവൾക്ക് ഒന്നും ചോദിക്കാനും പറ്റാത്ത അവസ്ഥയായായിരുന്നു.. അഛൻ പോയതും സാക്ഷി അവനെ ദഹിപ്പിച്ചു നോക്കി…

യൂ…. താൻ വീണ്ടും എന്തിനാ.. എന്താ തന്റെ ഉദ്ദേശം… അന്നത്തെ സംഭവം ഞാൻ എന്റെ അച്ഛനോട് പറഞ്ഞാൽ ഉണ്ടല്ലോ… താൻ ജീവനോടെ ഇവിടുന്നു പോവില്ല… സാക്ഷി അഗ്നിയുടെ നേരെ വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു…

മാഡം… സമയം വൈകി.. ഞാൻ വണ്ടി എടുത്തിട്ട് വരാം… അഗ്നി കേട്ടഭാവം നടിക്കാതെ പറഞ്ഞു..

ഡോ.. ഡോ… താനെന്താ പൊട്ടം കളിക്കുവാ… എന്നെ കണ്ടിട്ട് താനെന്താ ഒന്നും അറിയാത്തപോലെ സംസാരിക്കുന്നത്…

മാഡം..എന്തൊക്കെയാണ് ഈ പറയുന്നത്.. എനിക്കൊന്നും മനസിലാവുന്നില്ല..

സ്റ്റോപ്പിറ്റ്.. താൻ കൂടുതൽ അഭിനയിക്കല്ലേ…താൻ ഇതിനു മുൻപ് എന്നെ കണ്ടിട്ടില്ല..

ഇല്ലെന്ന്…. അവൻ പറഞ്ഞു…

അപ്പൊ..താൻ… എന്നെ.. ഉമ്മ…അതൊന്നും തനിക്ക് ഓർമ്മയില്ല..

മാഡം എന്തൊക്കെയാണ് ഈ പറയുന്നത്… എനിക്ക്  ഒന്നും മനസിലാവുന്നില്ല അതും പറഞ്ഞു അവൻ വണ്ടിയെടുക്കാൻ പോയതും സാക്ഷി ഒന്നിനും ഉത്തരം കിട്ടാതെ ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആയിരുന്നു..

അഗ്നിയുടെ കൂടെ കാറിന്റെ പിൻ സീറ്റിൽ ഇരിക്കുമ്പോൾ സാക്ഷിക്ക് ആകെ ഭ്രാന്ത് പിടിക്കും എന്ന് തോന്നി… മുന്നിൽ ഇരിക്കുന്ന ആൾ..അവൻ ഒരുത്തൻ കാരണം താനന്ന് എത്രയാ നാണം കെട്ടത്… അവളുടെ ഓർമ്മകൾ മൂന്ന് വർഷം മുൻപുള്ള ദിവസങ്ങളിലേക്ക് പോയി…. വെക്കേഷൻ ആഘോഷിക്കാൻ വേണ്ടിയാണു കൂട്ടുകാരുമൊത്തു ഗോവയിലേക്ക് ഒരു ട്രിപ്പ്‌ പോവുന്നത്…. അങ്ങനെ രണ്ടു മൂന്ന് ദിവസം അടിച്ചു പൊളിച്ചു… നാലാം ദിവസമാണ് ഒരുത്തൻ തന്നോട് വന്നു ഐ ലവ് യൂ പറയുന്നത്…ആളെ കണ്ടാൽ അറിയാം അടിച്ചു പൂക്കുറ്റിയായി ഇരിക്കുവാണെന്ന്…. ഐ ലവ് യൂ പറഞ്ഞു അവൻ ഫ്രണ്ട്‌സ്നോട്‌ വിളിച്ചു ചോദിക്കുന്നുണ്ട് ഓക്കേ ആണോന്ന്…അവർ തമ്പ്സ് അപ് കാണിച്ചതും അവൻ തിരിഞ്ഞു നടന്നു..
അന്നേരമാണ് സാക്ഷി പറയുന്നത് ഇടിയറ്റ്..

അത് കേട്ട അവൻ ഒന്ന് നിന്നു..ശേഷം സാക്ഷിയുടെ അരികിൽ വന്നു ചോദിച്ചു.. വല്ലതും പറഞ്ഞായിരുന്നോ എന്ന്….

യെസ് പറഞ്ഞു… താനെന്താടോ കരുതിയത്.. തനിക്കു തോന്നുന്നപോലെ പെൺപിള്ളേരോട് ഐ ലവ് യൂ പറഞ്ഞിട്ട് ചുമ്മാ അങ്ങ് പോവാന്നോ…മ്മ്..ഞാൻ ആരാന്നറിയോ…സാക്ഷി അവനോട് കടുപ്പിച്ചു പറഞ്ഞു…

ശോ.. താൻ പുത്തൂരം പുത്രി ഉണ്ണിയാർച്ച ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല…എനിവേ ഉണ്ണിയാർച്ച വെൽക്കം ടു ഗോവ നൈസ് ടു മീറ്റ് യൂ…

ഡോ…

തന്നോടുള്ള പ്രേമം കൊണ്ടല്ല ഞാൻ ഐ ലവ് യൂ പറഞ്ഞത്.. അവന്മാരോടുള്ള വാശിപുറത്ത് ചെയ്തതാ…

ഓഹോ വാശി പുറത്ത് താനെന്തും ചെയ്യോ.. എങ്കിൽ എന്നെ ഒന്ന് തൊട്ട് നോക്കിക്കേ…

ഒന്ന് പോ കൊച്ചേ….വെറുതെ എന്നെകൊണ്ട് ഓരോന്ന് ചെയ്യിക്കല്ലേ 

പോവാനോ എങ്ങോട്ട് പോവാൻ.. തനിക്ക് ധൈര്യം ഉണ്ടെങ്കിൽ എന്റെ ഈ ചെറിവിരലിൽ ഒന്ന് സ്പർഷിച്ചു നോക്കു സാക്ഷി വിടാൻ തയ്യാറായില്ല…അവൾ കൂട്ടുകാരികൾക്ക് മുൻപിൽ ഷൈൻ ചെയ്യാൻ തുടങ്ങി..

ഒന്ന് പോ പെണ്ണെ അവൻ ഒഴിഞ്ഞു മാറി..

എന്തെ പേടി തോന്നുന്നുണ്ടോ…. തനിക്ക് അറിയാം സാക്ഷിയെ തൊട്ടാൽ നീ വിവരം അറിയും എന്ന്… എന്നും പറഞ്ഞ് അവന്റെ നെഞ്ച് പിടിച്ചു തള്ളിയതും അവന്റെ മുഖം വലിഞ്ഞ് മുറുകി… കണ്ണുകൾ രക്തവർണ്ണമായി… തിരിഞ്ഞ്‌ നടക്കാൻ ഒരുങ്ങിയ അവളെ വലിച്ചു നെഞ്ചിലേക്കിട്ട് ഞൊടിയിടയിൽ അവളുടെ ചുണ്ടുകൾ കവർന്നെടുത്തിരുന്നു… അവളുടെ എത്തിർപ്പുകൾ വകവെക്കാതെ അവൻ അവളുടെ ചുണ്ടുകൾ  മാറി മാറി നുണഞ്ഞ ശേഷം പിടിച്ചു ഒരു തള്ളലായിരുന്നു…. അവന്റെ ആ പ്രവർത്തിയിൽ അവൾ നിലത്തേക്ക്‌ വീണിരുന്നു…അവളുടെ വീഴ്ച കണ്ടു ഫ്രണ്ട്‌സ് അവളുടെ അരികിലേക്ക് ഓടി വന്നു..

യൂ… ഡെവിൾ… സാക്ഷി അവനെ നോക്കി അലറി…

അവളെ നോക്കി തള്ളവിരലാൽ തന്റെ കീഴ്ച്ചുണ്ട് തടവികൊണ്ട് അവൻ എങ്ങോട്ടോ നടന്നകന്നു…. തുടരും……

[ad_2]

Related Articles

Back to top button
error: Content is protected !!