Kerala

കളര്‍കോട് അപകടം: കാറ് ഉടമക്കെതിരെ കേസ്

വാഹനം വാടകക്ക് നല്‍കിയത് അനധികൃതമായി

ആലപ്പുഴ കളര്‍കോട് ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തില്‍ കാറിന്റെ ഉടമക്കെതിരെ കേസ്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പാണ് കേസെടുത്തത്.

കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ഷാമില്‍ ഖാന് വാടക ഗൂഗിള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചത്. അഞ്ച് പേര്‍ അപകടം സംഭവിച്ച ദിവസവും ഒരാള്‍ ഇന്നലെയുമാണ് മരിച്ചത്. ആലപ്പുഴയിലേക്ക് സിനിമക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അതേസമയം, അപകടവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ല. ഇതുമായി ബന്ധപ്പെട്ട എഫ് ഐ ആര്‍ ഉടന്‍ ക്ലോസ് ചെയ്യുമെന്നാണ് വിവരം.

Related Articles

Back to top button
error: Content is protected !!